/sathyam/media/post_banners/NY88OMIg8PttL2QxdlJb.jpg)
കൊല്ലം: ഓയൂരില്‍ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ഇടപെട്ട് പൊലീസിന് നിര്‍ദേശങ്ങള്‍ നല്‍കി. സംസ്ഥാനം മുഴുവന്‍ അന്വേഷണം ആരംഭിച്ചു. എന്നാല്‍, കൃത്യമായ വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല.
കുട്ടിയുടെ വീട്ടിലേക്ക് വന്ന ഫോണ്‍ കോള്‍ കേന്ദ്രീകരിച്ച് കുഞ്ഞിനെ കണ്ടെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് കണ്‍ട്രോള്‍ റൂം തുറന്നു. വിവരം ലഭിക്കുന്നവര്‍ 112 ല്‍ വിളിച്ചറിയിക്കാന്‍ പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതിനിടെ, മോചനദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയെ അജ്ഞാത സ്ത്രീ ഫോണില്‍ ബന്ധപ്പെട്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. കുട്ടിയെ വിട്ടുനല്‍കാന്‍ അഞ്ചുലക്ഷം രൂപ നല്‍കണമെന്നാണ് ഫോണില്‍ ബന്ധപ്പെട്ട സ്ത്രീ ആവശ്യപ്പെട്ടത് എന്നാണ് വിവരം. കുട്ടി സുരക്ഷിതയാണെന്നും ഫോണ്‍ വിളിച്ച സ്ത്രീ കുട്ടിയുടെ അമ്മയെ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us