സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആലപ്പുഴയിലുള്ള പരിചരണ കേന്ദ്രത്തിൽ നിന്ന് മൂന്ന് മാസം പ്രായമായ ജീവസ് കൂടണഞ്ഞു

ബന്ധങ്ങളില്ലാത്തവർക്ക് ബന്ധുക്കളാകാൻ നൽകുന്ന അവസരമാണ് ദത്ത് നൽകൽ. ഓരോ കുഞ്ഞും പുതുജീവിതം കാംക്ഷിക്കുന്നു. ചെന്നൈയിലെ ദമ്പതികൾക്കാണ് ദത്ത് നൽകിയത്.

author-image
കെ. നാസര്‍
New Update
child adoption

സംസ്ഥാന ശിശുക്ഷേമസമിതിയിലെ പരിചരണ കേന്ദ്രത്തിൽ വെച്ച് നടന്ന ദത്ത് നൽകൽ സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ചെന്നയിലെ ദമ്പതികൾക്ക് നൽകുന്നു. അനുവർഗീസ്, പ്രിമ സുബാഷ് എന്നിവർ സമീപം

ആലപ്പുഴ: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആലപ്പുഴയിലുള്ള പരിചരണ കേന്ദ്രത്തിൽ നിന്ന് മൂന്ന് മാസം പ്രായമുള്ള ജീവസ് കൂടണഞ്ഞു. 

Advertisment

ജില്ലയിലെ പരിചരണ കേന്ദ്രത്തിൽ നിന്നും രണ്ടര വർഷത്തിനുള്ളിൽ 18 കുഞ്ഞ്ങ്ങളെയാണ് ദത്ത് നൽകിയത്. 10 പെൺകുട്ടികളെയും, എട്ട് ആൺകുട്ടികളെയും ആണ് നൽകിയതെന്ന് സംസ്ഥാന ശിശുക്ഷേമ സമിതിജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപി പറഞ്ഞു. 

ബന്ധങ്ങളില്ലാത്തവർക്ക് ബന്ധുക്കളാകാൻ നൽകുന്ന അവസരമാണ് ദത്ത് നൽകൽ. ഓരോ കുഞ്ഞും പുതുജീവിതം കാംക്ഷിക്കുന്നു. ചെന്നൈയിലെ ദമ്പതികൾക്കാണ് ദത്ത് നൽകിയത്. 

ചടങ്ങിൽ സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപി, ജില്ലാ ശിശുസംരക്ഷണ ഓഫീസർ മായ, എസ്. പണിക്കർ, അഡോപ്ഷൻ കോ-ഓർഡിനേറ്റർ സരിത, ജില്ലാ ശിശു സംരക്ഷണ ഓഫീസിലെ അനുവർഗീസ്, പരിചരണ കേന്ദ്രം മാനേജർ മിഥുനുഷ, സോഷ്യൽ വർക്കർ പ്രിമ സുഭാഷ് എന്നിവർ പങ്കെടുത്തു.

Advertisment