ചിങ്ങവനത്ത് ഇതര സംസ്ഥാന തൊഴിലാളി റെയില്‍വേ ട്രാക്കില്‍ ചാടി ആത്മഹത്യയക്കു ശ്രമിച്ചു. നാട്ടുകാര്‍ രക്ഷിച്ചു, പുറത്തേക്കിറങ്ങിയ യുവാവ് ലോറിക്കു മുന്നില്‍ ചാടി മരിച്ചു

അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഇയാള്‍ മന്ദിരം കവലയിലെത്തി ലോറിക്കു മുന്നിലേക്കു ചാടുകയായിരുന്നു.

New Update
death1

കോട്ടയം: കുറിച്ചി മന്ദിരം കവലയില്‍ ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് ലോറിയിടിച്ചു മരിച്ചു.

Advertisment

ബംഗാള്‍ സ്വദേശിയായ യുവാവാണ് മരിച്ചതെന്നാണ് സൂചന. ഇന്നു രാവിലെ എട്ടരയോടെയാണു സംഭവം. യുവാവ് ആദ്യം റെയില്‍വേ ട്രാക്കില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു.

ഇതുകണ്ട നാട്ടുകാര്‍ ഇയാളെ അവിടെ നിന്നോടിച്ചുവിട്ടു. അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഇയാള്‍ മന്ദിരം കവലയിലെത്തി ലോറിക്കു മുന്നിലേക്കു ചാടുകയായിരുന്നു. അപ്പോള്‍ തന്നെ മരണം സംഭവിച്ചു.

മൃതദേഹം ചങ്ങനാശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.  ഇയാളെ തിരിച്ചറിയാനുള്ള നടപടികള്‍ ചിങ്ങവനം പോലീസ് ആരംഭിച്ചു.

Advertisment