/sathyam/media/media_files/2024/12/08/MoWZ5K7xUDGhRCraLRC9.jpeg)
തിരുവനന്തപുരം: കാലങ്ങളായി നടന്നുവരുന്ന ഒരു അനീതി. പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍, കേന്ദ്രഫണ്ടോടുകൂടി പ്രവര്‍ത്തിക്കുന്ന എന്‍. എസ്. എസ് ക്യാമ്പുകള്‍ ക്രിസ്തുമസ് അവധിക്കാലത്ത് മാത്രമാണ് നടത്തുക എന്നത്. അതിനാണ് ഇപ്പോള്‍ മാറ്റം വരാന്‍ പോകുന്നത്.
സര്‍ക്കാര്‍ തീരുമാനത്തില്‍ സന്തോഷം
സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ ഉയര്‍ന്ന പ്രതിഷേധത്തെത്തുടര്‍ന്ന് ഹയര്‍സെക്കന്‍ഡറി വിഭാഗത്തിന്റെ എന്‍എസ് ക്യാമ്പുകള്‍ ക്രിസ്തുമസ് ദിനം ഒഴിവാക്കി മാത്രമേ നടത്താവൂ എന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
മുന്‍കാലങ്ങളിലെല്ലാം ക്രിസ്തുമസ് ദിനം കൂടി ഉള്‍പ്പെടുത്തി ഏഴുദിവസങ്ങളായാണ് ക്യാമ്പുകള്‍ നടത്തിയിരുന്നത്.
സര്‍ക്കാര്‍ തീരുമാനത്തില്‍ സന്തോഷമുണ്ടന്ന് അദ്ധ്യാപകര്‍ പറഞ്ഞു.
ക്രിസ്തുമസ് ദിനത്തില്‍ പള്ളികളിലും ഭവനങ്ങളിലും നടക്കുന്ന പ്രാര്‍ത്ഥനകളിലും ചടങ്ങുകളിലും ക്രൈസ്തവ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പങ്കെടുക്കാന്‍ സാധിക്കാത്തത് വന്‍ പ്രതിഷേധത്തിനു വഴിവച്ചിരുന്നു.
വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും താത്പര്യത്തെ മാനിക്കുകയും പുതിയ ഉത്തരവിറക്കുകയും ചെയ്ത സര്‍ക്കാരിനെ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രശംസിക്കുന്നവരും ഏറെയാണ്.