ചി​ത്ര​പ്രി​യ​യു​ടെ കൊ​ല​പാ​ത​കം; ആ​ണ്‍ സു​ഹൃ​ത്ത് അ​ല​ന്‍റെ അ​റ​സ്റ്റ് രേഖപ്പെടുത്തി

New Update
MALAYATTOOR-MURDER

കൊ​ച്ചി: മ​ല​യാ​റ്റൂ​രി​ൽ ചി​ത്ര​പ്രി​യ​യു​ടെ കൊ​ല​പാ​ത​ക​ത്തി​ല്‍ ആ​ണ്‍ സു​ഹൃ​ത്ത് അ​ല​നെ കാ​ല​ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത അ​ല​ന്‍റെ അ​റ​സ്റ്റ് ഇ​ന്ന് വൈ​കി​ട്ടോ​ടെ​യാ​ണ് പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

Advertisment

ചി​ത്ര​പ്രി​യ​യും ആ​ണ്‍​സു​ഹൃ​ത്ത് അ​ല​നും ഒ​രു​മി​ച്ച് മ​ല​യാ​റ്റൂ​ർ ജം​ഗ്ഷ​ൻ വ​ഴി ബൈ​ക്കി​ൽ പോ​കു​ന്ന സി​സി​ടി​വി ദൃ​ശ്യം പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു. ഇ​തോ​ടെ നേ​ര​ത്തെ മൊ​ഴി​യെ​ടു​ത്ത് വി​ട്ട​യ​ച്ച അ​ല​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. തു​ട​ർ​ന്നു​ള്ള വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​തി കു​റ്റം സ​മ്മ​തി​ച്ചു​വെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

സം​ശ​യ​ത്തെ​തു​ട​ര്‍​ന്ന് പെ​ണ്‍​കു​ട്ടി​യെ ക​ല്ലു​കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് കൊ​ല്ലു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ത​ല​യ്ക്കേ​റ്റ ഗു​രു​ത​ര പ​രി​ക്കാ​ണ് ചി​ത്ര​പ്രി​യ​യു​ടെ മ​ര​ണ കാ​ര​ണ​മെ​ന്ന് പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​ല്‍ വ്യ​ക്ത​മാ​യി.

ശ​നി​യാ​ഴ്ച മു​ത​ല്‍ കാ​ണാ​താ​യ പെ​ണ്‍​കു​ട്ടി​യെ ഇ​ന്ന​ലെ വൈ​കി​ട്ടാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. മ​ല​യാ​റ്റൂ​ര്‍ മു​ണ്ട​ങ്ങാ​മ​റ്റം തു​രു​ത്തി​പ്പ​റ​മ്പി​ല്‍ ഷൈ​ജു​വി​ന്‍റെ മ​ക​ളാ​ണ് 19കാ​രി​യാ​യ ചി​ത്ര​പ്രി​യ. ബെം​ഗ​ളൂ​രു​വി​ൽ ഏ​വി​യേ​ഷ​ൻ വി​ദ്യാ​ർ​ഥി​നി​യാ​യ ചി​ത്ര​പ്രി​യ അ​മ്പ​ല​ത്തി​ലെ ഉ​ത്സ​വം കൂ​ടാ​നാ​ണ് മ​ല​യാ​റ്റൂ​ലെ​ത്തി​യ​ത്. പെ​ണ്‍​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം വീ​ട്ടി​ലെ​ത്തി​ച്ച് സം​സ്ക​രി​ച്ചു.

Advertisment