ആൺസുഹൃത്തിന് പെൺകുട്ടിയിൽ തോ​ന്നി​യ സം​ശ​യ​മാ​ണ് മ​ല​യാ​റ്റൂ​ർ സ്വദേശിനി ചിത്രപ്രിയയുടെ ജീവനെടുത്തത്. ബെം​ഗളൂരിൽ ഏവിയേഷൻ കോഴ്സിന് പഠിക്കുന്ന പെൺകുട്ടിയുടെ മൊബൈലിൽ മറ്റൊരു യുവാവിനൊപ്പമുള്ള ഫോട്ട കണ്ടതാണ് പ്രശ്നങ്ങളുടെ തുടക്കം

പെ​ൺ​കു​ട്ടി ആ​ണ്‍​സു​ഹൃ​ത്തി​നൊ​പ്പം ബൈ​ക്കി​ല്‍ പോ​കു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സി​നു ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ മ​റ്റു ര​ണ്ടു യു​വാ​ക്ക​ളെ​യും മ​റ്റൊ​രു ബൈ​ക്കി​ൽ കാ​ണാം

New Update
chithra

കൊ​ച്ചി: എ​റ​ണാ​കു​ളം മ​ല​യാ​റ്റൂ​രി​ൽ കൊ​ല്ല​പ്പെ​ട്ട ചി​ത്ര​പ്രി​യ​യു​ടെ ത​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത് ആ​ഴ​ത്തി​ലു​ള്ള മു​റി​വ്.

Advertisment

സ​മീ​പ​ത്തു ര​ക്ത​ക്ക​റ പു​ര​ണ്ട ക​ല്ല് കി​ട​പ്പു​ണ്ടാ​യി​രു​ന്നു. 

പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ല്‍ നി​ന്ന് ഒ​രു കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ മ​ണ​പ്പാ​ട്ട് ചി​റ​യ്ക്ക് സ​മീ​പ​ത്തു​നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നു ശേ​ഷം സം​ഭ​വ​ത്തെ​ക്കു​റി​ച്ചു കൂ​ടു​ത​ല്‍ വ്യ​ക്ത​ത വ​രു​മെ​ന്നു പെ​രു​മ്പാ​വൂ​ര്‍ എ​എ​സ്‌​പി ഹാ​ര്‍​ദി​ക് മീ​ണ പ​റ​ഞ്ഞു. 

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ക​സ്റ്റ​ഡി​യി​ലാ​യ പെ​ൺ​കു​ട്ടി​യു​ടെ ആ​ൺ​സു​ഹൃ​ത്ത് അ​ല​നു(21) ല​ഹ​രി ഇ​ട​പാ​ടു​ക​ള്‍ ഉ​ണ്ടോ​യെ​ന്നു പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രു​ന്നു.

ചി​ത്ര​പ്രി​യ​യെ കാ​ണാ​താ​കു​ന്ന​തി​നു മു​മ്പ് ഇ​രു​വ​രും ഫോ​ണി​ല്‍ സം​സാ​രി​ച്ച​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. 

പെ​ൺ​കു​ട്ടി​യെ പ്ര​തി ബൈ​ക്കി​ൽ ക​യ​റ്റി​ക്കൊ​ണ്ടു പോ​കു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പോ​ലീ​സ് ശേ​ഖ​രി​ച്ചി​രു​ന്നു.

കൂ​ട്ടു​കാ​ര​നു പെ​ൺ​സു​ഹൃ​ത്തി​ൽ തോ​ന്നി​യ സം​ശ​യ​മാ​ണ് എ​റ​ണാ​കു​ളം മ​ല​യാ​റ്റൂ​രി​ല്‍ മു​ണ്ട​ങ്ങ​മ​റ്റ​ത്തു​നി​ന്നു കാ​ണാ​താ​യ 19 വ​യ​സു​കാ​രി​യു​ടെ ജീ​വ​നെ​ടു​ത്ത​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

ചോ​ദ്യം ചെ​യ്യ​ലി​ൽ ആ​ണ്‍​സു​ഹൃ​ത്ത് അ​ല​ന്‍ കു​റ്റം സ​മ്മ​തി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

സം​ശ​യ​ത്തെ​ത്തു​ട​ര്‍​ന്നു ക​ല്ലു​കൊ​ണ്ട് ത​ല​ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. 

പെ​ണ്‍​കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ല്‍ പ​ലേ​ട​ത്തും മു​റി​വു​ക​ള്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ബം​ഗ​ളൂ​രു​വി​ല്‍ ഏ​വി​യേ​ഷ​ന്‍ കോ​ഴ്‌​സി​നു പ​ഠി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​ക്ക് അ​വി​ടെ ആ​ണ്‍​സു​ഹൃ​ത്ത് ഉ​ള്ള​താ​യി അ​ല​ന്‍ സം​ശ​യി​ച്ചി​രു​ന്നു.

പെ​ണ്‍​കു​ട്ടി​യു​ടെ ഫോ​ണി​ല്‍ മ​റ്റൊ​രു ആ​ണ്‍​സു​ഹൃ​ത്തു​മാ​യു​ള്ള ചി​ത്ര​ങ്ങ​ളും അ​ല​ന്‍ ക​ണ്ട​ത്ര. 

ഇ​തേ​ത്തു​ട​ർ​ന്നു പ്ര​കോ​പി​താ​നാ​യ പ്ര​തി പെ​ൺ​കു​ട്ടി​യെ ആ​ക്ര​മി​ച്ചെ​ന്നാ​ണ് മൊ​ഴി കൊ​ടു​ത്തി​രി​ക്കു​ന്ന​ത്.

ആ​ദ്യം ചോ​ദ്യം ചെ​യ്തു വി​ട്ട​യ​ച്ച അ​ല​നെ പെ​ൺ​കു​ട്ടി​യു​മാ​യി പോ​കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ച​തോ​ടെ പോ​ലീ​സ് വീ​ണ്ടും വി​ളി​ച്ചു​വ​രു​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വം ന​ട​ക്കു​മ്പോ​ൾ ഇ​യാ​ൾ മ​ദ്യ​ല​ഹ​രി​യി​ൽ ആ​യി​രു​ന്നെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു. ഇ​യാ​ളു​ടെ അ​റ​സ്റ്റ് ഉ​ട​ന്‍ രേ​ഖ​പ്പെ​ടു​ത്തും.

മു​ണ്ട​ങ്ങാ​മ​റ്റം സ്വ​ദേ​ശി​നി ചി​ത്ര​പ്രി​യ​യെ (19) ആ​ണ് കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍ സെ​ബി​യൂ​ര്‍ കൂ​രാ​പ്പി​ള്ളി ക​യ​റ്റ​ത്തി​ല്‍ ഗ്രൗ​ണ്ടി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

മ​ല​യാ​റ്റൂ​ര്‍ മു​ണ്ട​ങ്ങാ​മ​റ്റം തു​രു​ത്തി​പ്പ​റ​മ്പി​ല്‍ ഷൈ​ജു​വി​ന്‍റെ​യും ഷി​നി​യു​ടെ​യും മ​ക​ളാ​ണ്.

ബെം​ഗ​ള​രു​വി​ല്‍ ഏ​വി​യേ​ഷ​ന്‍ ബി​രു​ദ വി​ദ്യാ​ര്‍​ഥി​നി​യാ​യ ചി​ത്ര​പ്രി​യ അ​വ​ധി​ക്കു നാ​ട്ടി​ലെ​ത്തി​യ​താ​യി​രു​ന്നു.

ആ​റു മു​ത​ലാ​ണ് കാ​ണാ​താ​യ​ത്. അ​ടു​ത്തു​ള്ള ക​ട​യി​ല്‍ പോ​കു​ന്നു​വെ​ന്നു പ​റ​ഞ്ഞു വീ​ട്ടി​ല്‍ നി​ന്നി​റ​ങ്ങി​യ പെ​ണ്‍​കു​ട്ടി പി​ന്നീ​ട് തി​രി​ച്ചു വ​ന്നി​ല്ല. തു​ട​ര്‍​ന്നു വീ​ട്ടു​കാ​ര്‍ കാ​ല​ടി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.

പോ​ലീ​സ് പ​ല​യി​ട​ത്തും തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് 2.20 ഓ​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഈ ​ഭാ​ഗ​ത്തു തെ​ര​ച്ചി​ല്‍ ന​ട​ത്തു​ന്ന​തി​നി​ടെ ദു​ര്‍​ഗ​ന്ധം അ​നു​ഭ​വ​പ്പെ​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ജീ​ര്‍​ണി​ച്ചു തു​ട​ങ്ങി​യ മൃ​ത​ദേ​ഹ​ത്തി​നു ര​ണ്ടു ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

പെ​ൺ​കു​ട്ടി ആ​ണ്‍​സു​ഹൃ​ത്തി​നൊ​പ്പം ബൈ​ക്കി​ല്‍ പോ​കു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സി​നു ല​ഭി​ച്ചി​ട്ടു​ണ്ട്.

ഇ​തി​ൽ മ​റ്റു ര​ണ്ടു യു​വാ​ക്ക​ളെ​യും മ​റ്റൊ​രു ബൈ​ക്കി​ൽ കാ​ണാം. ഇ​വ​ർ​ക്കും സം​ഭ​വ​ത്തി​ൽ പ​ങ്കു​ണ്ടോ​യെ​ന്നു പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

പെ​ണ്‍​കു​ട്ടി​യെ ബൈ​ക്കി​ല്‍ പ്ര​ദേ​ശ​ത്തു കൊ​ണ്ടു​വി​ട്ടു​വെ​ന്നാ​യി​രു​ന്നു ആ​ദ്യ ഘ​ട്ട​ത്തി​ല്‍ ചോ​ദ്യം ചെ​യ്യ​ലി​ല്‍ അ​ല​ന്‍ പ​റ​ഞ്ഞി​രു​ന്ന​ത്. ഇ​തോ​ടെ​യാ​ണ് ഇ​യാ​ളെ ആ​ദ്യം വി​ട്ട​യ​ച്ച​ത്.

എ​ന്നാ​ൽ, പി​ന്നീ​ട് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തോ​ടെ അ​ല​നെ വീ​ണ്ടും വി​ളി​ക്കു​ക​യാ​യി​രു​ന്നു. ശ​നി​യാ​ഴ്ച രാ​ത്രി​യും ഞാ​യ​റാ​ഴ്ച​യും പെ​ണ്‍​കു​ട്ടി ഈ ​സം​ഘ​ത്തി​നൊ​പ്പ​മാ​യി​രു​ന്നെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം.

Advertisment