തൃശൂര്‍: ചൂണ്ടലില്‍ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് വേലൂര്‍ സ്വദേശി മരിച്ചു. വേലൂര്‍ സ്വദേശി നീലങ്കാവില്‍ വീട്ടിലെ 19 വയസ്സുള്ള ജോയല്‍ ജസ്റ്റിനാണ് മരിച്ചത്. ചൂണ്ടല്‍ പാറ അമ്പലത്തിന് സമീപത്താണ് അപകടമുണ്ടായത്.
കുന്നംകുളം ഭാഗത്ത് നിന്ന് തൃശ്ശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും എതിര്‍ ദിശയില്‍ വരികയായിരുന്ന ഷോണി ബസ്സും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. തലക്ക് ഗുരുതരമായി പരിക്കേറ്റ ജോയല്‍ ജസ്റ്റിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഒല്ലൂര്‍ക്കര ഡോണ്‍ ബോസ്‌കോ കോളേജിലെ ബിബിഎ വിദ്യാര്‍ത്ഥിയാണ് ജസ്റ്റിന്‍. പരീക്ഷയ്ക്കായി പോകുന്നതിനിടെയാണ് അപകടമുണ്ടായത്.