Advertisment

ഇരുപത് വയസുള്ള ആ പെൺകുട്ടിയോട് കാട്ടിയത് കൊടും ക്രൂരത. ലഹരി നൽകി അടിമയാക്കി ക്രൂരപീഡനം. ചുറ്റികയ്ക്ക് അടിച്ച് ശരീരമാകെ ചതച്ചു. തല ഭിത്തിയിൽ ശക്തിയായി ഇടിപ്പിച്ചു. ശബ്ദം പുറത്തു കേൾക്കാതിരിക്കാൻ മുഖം അമർത്തിപ്പിടിച്ചു ശ്വാസംമുട്ടിച്ചു. കൈയ്യിലെ മുറിവിൽ ഉറുമ്പരിച്ച് അർദ്ധനഗ്നയായി ആ പെൺകുട്ടി. ‍ക്രൂരമായ പീഡന‌ത്തിനും ലൈംഗിക അതിക്രമത്തിനും ഇരയായ ചോറ്റാനിക്കരയിലെ പെൺകുട്ടി ഇനി ഓ‌ർമ്മ

മര്‍ദ്ദനം സഹിക്കാനാവാതെ മരിക്കാന്‍ പോവുകയാണെന്ന് പറഞ്ഞ് മുകളിലത്തെ മുറിയിലെ ഫാനില്‍ പെണ്‍കുട്ടി ഷാള്‍ ഉപയോഗിച്ച് കുരുക്കിട്ടു. ഇത് കണ്ട് ചത്തോ എന്നാണ് അനൂപ് പ്രതികരിച്ചത്. 

New Update
chottaikka Untitledtrump

തിരുവനന്തപുരം: കൊടും ക്രൂരമായ കുറ്റകൃത്യത്തിനും അതേത്തുടര്‍ന്നുള്ള മരണത്തിനും സാക്ഷിയായി വീണ്ടും കേരളം. ചോറ്റാനിക്കരയില്‍ ആണ്‍സുഹൃത്തിന്റെ അതിക്രൂര ആക്രമണത്തിന് ഇരയായ 20കാരി മരിച്ചത് കേരളത്തെ കരയിപ്പിച്ചു.

Advertisment

കഴിഞ്ഞ 6 ദിവസമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണു ജീവന്‍ നിലനിര്‍ത്തിയിരുന്നത്. 20കാരി ക്രൂരമായ ബലാത്സംഗത്തിന് ഇരയായെന്നാണ് പോലീസ് പറയുന്നത്


സംഭവത്തില്‍ തലയോലപ്പറമ്പ് സ്വദേശി അനൂപ് പോലീസിന്റെ കസ്റ്റഡിയിലാണ്. ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട അനൂപും പെണ്‍കുട്ടിയും ഒരു വര്‍ഷമായി പ്രണയത്തിലായിരുന്നു. രണ്ടിലേറെ ക്രിമിനല്‍ കേസുകളിലും ലഹരി കേസിലും പ്രതിയാണ് അനൂപ്.

kerala police vehicle


പെണ്‍കുട്ടിക്ക് ലഹരി കൊടുത്ത് അടിമപ്പെടുത്തിയെന്നാണ് വിവരം. ഈ ബന്ധം ഉപേക്ഷിക്കണമെന്ന് അമ്മ നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും പെണ്‍കുട്ടി തയ്യാറായിരുന്നില്ല


ശനിയാഴ്ച പകല്‍ പലവട്ടം ഫോണില്‍ വിളിച്ചിട്ടും കിട്ടാത്തതിനെ തുടര്‍ന്നാണ് രാത്രി 10 മണിയോടെ സുഹൃത്തിന്റെ ബൈക്കില്‍ പ്രതി വീട്ടിലെത്തിയത്. പിന്നീട് അതിജീവിതയുമായി വാക്ക് തര്‍ക്കമായി. ഇതിനിടെ വീടിന് സമീപത്തെത്തിയ മറ്റൊരാള്‍ അതിജീവിത വിളിച്ചിട്ടാണ് വന്നതെന്ന് കരുതി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ചുറ്റിക ഉപയോഗിച്ച് ശരീരമാകെ ചതയ്ക്കുകയും തല ഭിത്തിയില്‍ ശക്തമായി ഇടിപ്പിക്കുകയും ചെയ്തു.

മര്‍ദ്ദനം സഹിക്കാനാവാതെ മരിക്കാന്‍ പോവുകയാണെന്ന് പറഞ്ഞ് മുകളിലത്തെ മുറിയിലെ ഫാനില്‍ പെണ്‍കുട്ടി ഷാള്‍ ഉപയോഗിച്ച് കുരുക്കിട്ടു. ഇത് കണ്ട് ചത്തോ എന്നാണ് അനൂപ് പ്രതികരിച്ചത്. 


തൂങ്ങിയ പെണ്‍കുട്ടി മരണ വെപ്രാളത്തില്‍ പിടയുന്നത് കണ്ടപ്പോള്‍ കത്തി ഉപയോഗിച്ച് ഷാള്‍ മുറിച്ച് താഴെയിട്ടു. ഇതിനിടെ പെണ്‍കുട്ടിയുടെ കൈകളില്‍ മുറിവുണ്ടായി. നിലത്ത് വീണ പെണ്‍കുട്ടി ഉച്ചത്തില്‍ നിലവിളിച്ചപ്പോള്‍ ശബ്ദം പുറത്തു കേള്‍ക്കാതിരിക്കാന്‍ മുഖം അമര്‍ത്തിപ്പിടിച്ചു ശ്വാസംമുട്ടിച്ചു


അബോധാവസ്ഥയിലായ പെണ്‍കുട്ടി മരിച്ചെന്ന് കരുതി കട്ടിലിനടിയില്‍ കിടത്തിയ ശേഷം നാലു മണിക്കൂറോളം അവിടെ തുടര്‍ന്നു. വെളുപ്പിന് നാലു മണിയോടെ വീടിന്റെ പിന്‍വാതിലിലൂടെ മതില്‍ ചാടിക്കടന്ന് റോഡില്‍ കാത്തുനിന്ന സുഹൃത്തിന്റെ സഹായത്തോടെ വീട്ടിലെത്തുകയായിരുന്നു.

കഴിഞ്ഞ ഞായറാഴ്ച പകല്‍ സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ അര്‍ദ്ധനഗ്‌നയായ നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. അമ്മയുടെ പരാതിയില്‍ ബലാത്സംഗത്തിനും കൊലപാതകശ്രമത്തിനും ചോറ്റാനിക്കര പൊലീസ് കേസെടുത്തിരുന്നു. രഹസ്യഭാഗങ്ങളില്‍ രക്തംവാര്‍ന്ന നിലയിലായിരുന്നു. 

crime11


കഴുത്തില്‍ കയര്‍ മുറുക്കിയ പാടും ഉണ്ടായിരുന്നു. അമ്മയും മകളും മാത്രമാണ് വീട്ടിലുള്ളത്. ഞായറാഴ്ച അമ്മ വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് സംഭവം. സാമ്പത്തികമായി നല്ല നിലയിലുള്ള കുടുംബാംഗമായ പെണ്‍കുട്ടിയുടെ പിതാവ് ജീവിച്ചിരിപ്പില്ല


അടുത്ത ബന്ധു വീട്ടിലെത്തി വിളിച്ചിട്ടും മറുപടി കിട്ടാതെ ജനലിലൂടെ നോക്കിയപ്പോഴാണ് ബോധരഹിതയായ നിലയില്‍ കട്ടിലില്‍ കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. പിന്‍വാതില്‍ തുറന്ന നിലയിലായിരുന്നു.

മൂന്നു വര്‍ഷം മുമ്പ് പെണ്‍കുട്ടി ഡിഗ്രി വിദ്യാര്‍ത്ഥി ആയിരിക്കവേയാണ് പതിവായി സഞ്ചരിച്ചിരുന്ന സ്വകാര്യ ബസിലെ രണ്ടു ജീവനക്കാര്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. നാലു മാസം മുമ്പ് പരാതി നല്‍കിയതിനെ തുടര്‍ന്ന് ബസ് ജീവനക്കാര്‍ അറസ്റ്റിലായി. അടുത്തിടെയാണ് ഇവര്‍ ജാമ്യത്തിലിറങ്ങിയത്.

Advertisment