ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ മകം തൊഴല്‍ നാളെ. ഉച്ചയ്ക്ക് 2 മുതല്‍ 10 മണി വരെയാണ് ദര്‍ശനത്തിനായി നടതുറക്കുക

ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ മകം തൊഴല്‍ നാളെ. ഉച്ചയ്ക്ക് 2 മുതല്‍ 10 മണി വരെയാണ് ദര്‍ശനത്തിനായി നടതുറക്കുക.

New Update
chottanikkara-768x421

കൊച്ചി: ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ മകം തൊഴല്‍ നാളെ. ഉച്ചയ്ക്ക് 2 മുതല്‍ 10 മണി വരെയാണ് ദര്‍ശനത്തിനായി നടതുറക്കുക. ഒന്നര ലക്ഷം ഭക്തരെയാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. ക്ഷേത്രത്തിലെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി.

Advertisment

ഓണക്കുറ്റിച്ചിറയില്‍ ആറാട്ടും ഇറക്കിപ്പൂജയും നടക്കുന്നതോടെ മകം ചടങ്ങുകള്‍ക്ക് ആരംഭമാകും. ആറാട്ടുകടവില്‍ പറ സ്വീകരിച്ച ശേഷം ദേവീക്ഷേത്രത്തിലേക്ക് എഴുന്നള്ളും. തുടര്‍ന്ന് മകം എഴുന്നള്ളിപ്പ്. ഉച്ചയ്ക്ക് 2 ന് മകം ദര്‍ശനത്തിനായി നടതുറക്കം. ലക്ഷക്കണക്കിന് വരുന്ന ഭക്തര്‍ക്ക് മകം തൊഴാനുള്ള എല്ലാ ഒരുക്കങ്ങളും ക്ഷേത്രത്തില്‍ പൂര്‍ത്തിയായി.


രാത്രി 10 വരെയാണ് മകം തൊഴാന്‍ സമയം ക്രമീകരിച്ചിരിക്കുന്നത്. ഭക്തര്‍ക്കു നില്‍ക്കാന്‍ നടപ്പന്തല്‍ അടക്കം എല്ലാ സൗകര്യങ്ങളും ക്ഷേത്രത്തില്‍ ഒരുക്കിയിട്ടുണ്ട്. സുരക്ഷയ്ക്കായി അഞ്ച് ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ 833 പോലീസ് ഉദ്യോഗസ്ഥരുടെ സംഘം സ്ഥലത്തുണ്ടകും.

....