/sathyam/media/media_files/2025/12/09/christian-2025-12-09-14-52-42.jpg)
കോട്ടയം: മതപരിവര്‍ത്തന നിരോധിത നിയമത്തിന്റെ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ രാജസ്ഥാന്‍ സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസയച്ചതില്‍ പ്രതീക്ഷവെച്ച് ക്രൈ്‌സതവ സഭകള്‍. ഒരു വ്യക്തിയുടെ വ്യക്തിസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താനും വ്യക്തിയുടെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിനും മതസ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തിനുംമേല്‍ കടന്നുകയറ്റം നടത്താന്‍ ഭരണകൂടത്തിന് അധികാരം നല്‍കുന്നതിനാല്‍, ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 ലംഘിക്കുന്നതാണ് ഈ നിയമങ്ങളെന്നു സഭകള്‍ വാദിക്കുന്നു.
എന്നാല്‍, മതപരിവര്‍ത്തന നിരോധിത നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നു മതം മാറുന്നതു തടയാനുള്ള ശ്രമമാണു സര്‍ക്കാര്‍ നടപടി. മതം മാറ്റം നടത്തിയവരെ ഭീഷണിപ്പെടുത്തി വൈദികരെയും കന്യാസ്ത്രീകളെയും കുടുക്കുന്ന സംഭവങ്ങളും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്ഥിരം കാഴ്ചയാണ്.
രാജസ്ഥാനിലെ മതപരിവര്‍ത്തന നിരോധിത നിയമപ്രകാരം മതപരിവര്‍ത്തനങ്ങള്‍ക്ക് 20 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവും വഞ്ചനാപരമായി കണക്കാക്കുന്ന മതപരിവര്‍ത്തനങ്ങള്‍ക്ക് ഏഴ് മുതല്‍ 14 വര്‍ഷം വരെ തടവും ലഭിക്കും. പ്രായപൂര്‍ത്തിയാകാത്തവര്‍, സ്ത്രീകള്‍, പട്ടികജാതി, പട്ടികവര്‍ഗക്കാര്‍, വികലാംഗര്‍ എന്നിവരെ വഞ്ചനയിലൂടെ മതം മാറ്റുന്നത് 10 മുതല്‍ 20 വര്‍ഷം വരെ തടവും കുറഞ്ഞത് 10 ലക്ഷം രൂപ പിഴയും ലഭിക്കും.
രാജസ്ഥാനിലെ മതപരിവര്‍ത്തന നിരോധിത നിയമത്തിന്റെ സാധുത ചോദ്യം ചെയ്തു കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജിയില്‍ മറുപടി തേടി രാജസ്ഥാന്‍ സര്‍ക്കാരിന് സുപ്രിം കോടതി നോട്ടീസ്. നിര്‍ബന്ധിതമോ വഞ്ചനാപരമോ കൂട്ടമായോ ഉള്ള മതപരിവര്‍ത്തനങ്ങള്‍ക്കു കര്‍ശനമായ ജയില്‍ ശിക്ഷകള്‍ വ്യവസ്ഥ ചെയ്യുന്ന നിയമമാണിത്.
/filters:format(webp)/sathyam/media/media_files/2025/11/28/supreme-court-2025-11-28-11-17-49.jpg)
സമാനമായ ഹരജികള്‍ സുപ്രിം കോടതിയുടെ പരിഗണനയിലുണ്ടെന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദത്തിനിടെ ബെഞ്ചിനോട് പറഞ്ഞു. ജസ്റ്റിസുമാരായ ദീപങ്കര്‍ ദത്ത, അഗസ്റ്റിന്‍ ജോര്‍ജ്ജ് മാസിഹ് എന്നിവരടങ്ങിയ ബെഞ്ച് ഇതേ നിയമത്തിലെ വ്യവസ്ഥകളെ ചോദ്യം ചെയ്ത് മുമ്പ് സമര്‍പ്പിച്ച ഹരജികളുടെ കൂടെ ഈ ഹരജിയും ചേര്‍ക്കാന്‍ ഉത്തരവിട്ടു.
സെപ്റ്റംബറില്‍ ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഛത്തീസ്ഗഢ്, ഗുജറാത്ത്, ഹരിയാന, ജാര്‍ഖണ്ഡ്, കര്‍ണാടക എന്നിവിടങ്ങളില്‍ നടപ്പിലാക്കിയ മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ക്കെതിരെയുള്ള ഹരജികളില്‍ പരിഗണിക്കുന്ന മറ്റൊരു ബെഞ്ച് ഒന്നിലധികം സംസ്ഥാനങ്ങളില്‍ നിന്ന് പ്രതികരണം തേടിയിരുന്നു.
/filters:format(webp)/sathyam/media/media_files/2025/05/02/X9dht6qObcMM5CUmiYP2.jpg)
സംസ്ഥാനങ്ങള്‍ മറുപടി നല്‍കിയതിനുശേഷം മാത്രമേ ഈ നിയമങ്ങളുടെ പ്രവര്‍ത്തനം സ്റ്റേ ചെയ്യാനുള്ള അപേക്ഷകള്‍ പരിഗണിക്കൂ എന്ന് കോടതി അന്നു വ്യക്തമാക്കിയിരുന്നു. കേസ് കൂടുതല്‍ പരിഗണനയ്ക്കായി എടുക്കുന്നതിന് മുമ്പ് രാജസ്ഥാന്‍ സര്‍ക്കാര്‍ പ്രതികരണം സമര്‍പ്പിക്കേണ്ടതുണ്ട്. അതേസമയം, സുപ്രീം കോടതി വിഷയത്തില്‍ കൃത്യമായ ഇടപെടല്‍ നടത്തുമെന്ന പ്രതീക്ഷയിലാണു സഭകള്‍.
കഴിഞ്ഞ സെപ്റ്റംബറിലാണ് രാജസ്ഥാനിലെ മതപരിവര്‍ത്തന നിരോധിത നിയമം നിയമസഭ പാസാക്കിയത്. സ്വമേധയാ മതം മാറാന്‍ ആഗ്രഹിക്കുന്നവര്‍ കുറഞ്ഞത് 90 ദിവസം മുമ്പെങ്കിലും ജില്ലാ മജിസ്ട്രേറ്റിനെയോ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റിനെയോ അറിയിക്കണം.
അങ്ങനെ ചെയ്തില്ലെങ്കില്‍ 7 മുതല്‍ 10 വര്‍ഷം വരെ തടവും കുറഞ്ഞത് 3 ലക്ഷം രൂപ പിഴയും ലഭിക്കും. മതം മാറ്റത്തിനു കാര്‍മികരത്വം വഹിക്കുന്ന മതനേതാക്കള്‍ രണ്ട് മാസം മുമ്പ് ജില്ലാ മജിസ്ട്രേറ്റിനെ അറിയിക്കണം. ഈ വ്യവസ്ഥ ലംഘിച്ചാല്‍ 10 മുതല്‍ 14 വര്‍ഷം വരെ തടവും കുറഞ്ഞത് 5 ലക്ഷം രൂപ പിഴയും ലഭിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us