വഖഫ് ഭേദഗതിയെ അനുകൂലിക്കാത്ത എം.പി.മാരെ ബഹിഷ്ക്കരിക്കും -ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആകട്സ്

New Update
kerala waqf board

കൊച്ചി:വഖഫ് ഭേദഗതി ബിൽ പാർലമെൻ്റിൽ അവതരിപ്പിക്കുമ്പോൾ മുനമ്പം നിവാസികൾക്ക് അനുകുലമായി നിലപാട് സ്വീകരിക്കാത്ത എം.പി മാരെ ബഹിഷ്ക്കരിക്കുമെന്ന് ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആകട്സ് നേതൃയോഗം മുന്നറിയിപ്പ് നല്കി.

Advertisment

മുനമ്പത്ത് വന്ന് ഒളിഞ്ഞും, തെളിഞ്ഞും പിന്തുണച്ചവർ പാർലമെൻ്റിൽ സ്വീകരിക്കുന്ന നിലപാടിന് അനുസരിച്ചായിരിക്കും അവരോടുള്ള ക്രൈസ്തവ സമൂഹത്തിൻ്റെയും സമീപനമെന്ന് യോഗം പറഞ്ഞു. ആകട്സ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. ഷെവ.വി. സി. സെബാസ്റ്റ്യൻ ,

കുരുവിള മാത്യൂസ്, അഡ്വ. ചാർളി പോൾ, സാജൻ വേളൂർ , പ്രൊഫ. ഷേർളി സ്റ്റുവാർട്ട്, ഡെന്നിസ് ജേക്കബ്ബ്, മജ്ജൂ തോമസ്,നി ബു ജേക്കബ്ബ്, റോയി പി. അലക്സാണ്ടർ തുടങ്ങിയവർ പങ്കെടുത്തു
.
വഖഫ് ഭേദഗതി ബിൽ പാർലമെൻ്റിൽ അവതരിപ്പിക്കുന്ന ദിവസം ആകട്സ് പ്രാർത്ഥനാ ദിനമായി ആചരിക്കുമെന്ന് ജോർജ്ജ് സെബാസ്റ്റ്യൻ പറഞ്ഞു.