/sathyam/media/media_files/2024/11/01/iZE3RkgQEvmPcU2BD6l8.jpg)
തൃശൂർ: ഇൻഫോപാർക്ക് തൃശൂർ ടെക്കീസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 'ക്രിസ്‌ടെക്കിമസ് 2K25' (ChrisTechiMas 2K25) എന്ന വർണ്ണാഭമായ ക്രിസ്തുമസ് ആഘോഷങ്ങൾ സംഘടിപ്പിച്ചു. ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളില്‍ വിവിധ ഐടി കമ്പനികളിലെ ജീവനക്കാര്‍ സജീവമായി പങ്കെടുത്തു.
'വൈബ്‌സ് 2K25' എന്ന പേരിൽ സംഘടിപ്പിച്ച നൃത്ത മത്സരം ഏറെ ശ്രദ്ധേയമായി. ഇൻഫോപാർക്ക് അസിസ്റ്ററ്റ് ജനറൽ മാനേജർ - അഡ്മിനിസ്ട്രേഷൻ & എച്ച് ആർ സജിത്ത് എം ജി, ഇൻഫോപാർക്ക് അസി. മാനേജർ അനിൽ എം., ജനറൽ കൺവീനർ ജോസാൻേറാ തോമസ്, ജോമി ജോൺസൺ, സൂരജ് കെ. ആർ. എന്നിവർ ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകി.
സാപ്പയർ ടെക്നോളജീസ് ആയിരുന്നു മുഖ്യ സ്പോണ്‍സര്‍. എക്സാകോർ ഐടി സൊല്യൂഷൻസ്, ഗാലക്റ്റിക്കോ എക്സ്പ്രസ് സൊല്യൂഷൻസ്, ജോബിൻ ആൻഡ് ജിസ്മി, വെബ് ആൻഡ് ക്രാഫ്റ്റ്സ്, വോക്സ്റോ തുടങ്ങിയവര്‍ കോ-സ്പോണ്‍സര്‍മാരായി.
ഇന്‍ഫോപാര്‍ക്ക് തൃശ്ശൂര്‍ കാമ്പസില്‍ 58 ഐടി-ഐടി അനുബന്ധ കമ്പനികളിലായി 2000 ലേറെ ജീവനക്കാരാണുള്ളത്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us