/sathyam/media/media_files/2025/02/20/xRuTGx3nj6pNNQJ98WMg.jpg)
തിരുവനന്തപുരം: നാ​ഗ​ർ​കോ​വി​ലി​ൽ നി​ന്ന് കേ​ര​ളം വ​ഴി ഗോ​വ​യി​ലേ​ക്ക് പ്ര​ത്യേ​ക ട്രെ​യി​ൻ സ​ർ​വീ​സ് പ്ര​ഖ്യാ​പി​ച്ച് ദ​ക്ഷി​ണ റെ​യി​ൽ​വേ.
ക്രി​സ്മ​സ് അ​വ​ധി​യു​ടെ തി​ര​ക്ക് പ്ര​മാ​ണി​ച്ചാണ് പ്രഖ്യാപനം. യാത്രക്കുള്ള മു​ൻ​കൂ​ർ റി​സ​ർ​വേ​ഷ​ൻ ആ​രം​ഭി​ച്ചു.
രണ്ട് എ​സി ത്രീ ​ട​യ​ർ കോ​ച്ചു​ക​ൾ, 15 സ്ലീ​പ്പ​ർ ക്ലാ​സ് കോ​ച്ചു​ക​ൾ, ര​ണ്ട് സെ​ക്ക​ൻ​ഡ് ക്ലാ​സ് കോ​ച്ചു​ക​ൾ എന്നിവ ഉ​ണ്ടാ​യി​രി​ക്കും.
/filters:format(webp)/sathyam/media/media_files/LmfxyAdlyYjXArKMYjRN.jpg)
നാ​ഗ​ർ​കോ​വി​ൽ-​മ​ഡ്ഗാ​വ് ജം​ഗ്ഷ​ൻ എ​ക്സ്പ്ര​സ് സ്പെ​ഷ​ൽ ട്രെ​യി​ൻ ന​മ്പ​ർ 06083 ഡി​സം​ബ​ർ 23, 30, ജ​നു​വ​രി ആ​റ് തീ​യ​തി​ക​ളി​ൽ (ചൊ​വ്വ) രാ​വി​ലെ 11.40 ന് ​നാ​ഗ​ർ​കോ​വി​ലി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം രാ​വി​ലെ 8.50 ന് ​മ​ഡ്ഗാ​വി​ൽ എ​ത്തും.​
മ​ട​ക്ക സ​ർ​വീ​സാ​യ മ​ഡ്ഗാ​വ് ജം​ഗ്ഷ​ൻ-​നാ​ഗ​ർ​കോ​വി​ൽ എ​ക്സ്പ്ര​സ് ഡി​സം​ബ​ർ 24, 31, ജ​നു​വ​രി ഏ​ഴ് (ബു​ധ​ൻ) തീ​യ​തി​ക​ളി​ൽ രാ​വി​ലെ 10.15ന് ​മ​ഡ്ഗാ​വി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം രാ​വി​ലെ 11.00ന് ​നാ​ഗ​ർ​കോ​വി​ലി​ൽ എ​ത്തും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us