/sathyam/media/media_files/2025/10/07/e4c58ab9-47fb-4d7f-addc-e42167fd6622-2025-10-07-21-27-19.jpg)
തിരുവനന്തപുരം: കേരളത്തിലെ ലക്ഷക്കണിന് ചുമട് തൊഴിലാളികളെ ബാധിക്കുന്ന ചുമട് തൊഴിലാളി നിയമത്തിൽ കാലാനുസൃതമായ ഭേദഗതി വരുത്താത്ത ഇടത് സർക്കാർ തൊഴിലാളികളെ പൂർണ്ണമായും വഞ്ചിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. വിവിധ സാഹജര്യങ്ങൾ കാരണം ഈ മേഖലയിൽ തൊഴിൽ ലഭ്യത കുറയുകയും തൊഴിലാളികളുടെ അദ്വാനത്തിനനുസരിച്ച് കൂലി വർദ്ധനവ് ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യമാണ് കേരളത്തിൽ.
ഈ മേഖലയെ സംരക്ഷിക്കാൻ ചുമട് തൊഴിലാളി നിയമത്തിൽ മതിയായ ഭേദഗതികൾ വരുത്തുകയും തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തേണ്ടതുമാണ്.ഈ വിഷയത്തില്‍ ഭരണപക്ഷ തൊഴിലാളികൾ പുലർത്തുന്ന നിശബ്ദത തൊഴിലാളികളോടുള്ള അവഗണയാണെന്നും നിരവധി തൊഴിലാളി ക്ഷേമ ബോർഡുകളെ ഈ സർക്കാർ തകർത്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള ചുമട് തൊഴിലാളി നിയമം ഭേദഗതി ചെയ്യണം എന്നാവശ്യപ്പെട്ട് സ്റ്റേറ്റ് ഹെഡ് ലോഡ് ആൻ്റ് ജനറൽ വർക്കേഴ്സ് ഫെഡറേഷൻ (എസ്.ടി.യു). സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ നിയമസഭയിലേക്ക് നടത്തിയ മാർച്ച് ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് ടി.എസ് അബൂബക്കർ അധ്യക്ഷത വഹിച്ചു. എസ്.ടി.യു സംസ്ഥാന പ്രസിഡൻ്റ് അഡ്വ എം റഹ്മത്തുള്ള മുഖ്യ പ്രഭാഷണം നടത്തി.മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡൻ്റ് കെ.പി.എ മജീദ്,സംസ്ഥാന സെക്രട്ടറി ആബിദ് ഹുസ്സൈൻ തങ്ങൾ എം.എൽ. എ,പി.അബ്ദുൽ ഹമീദ്എം.എൽ. എ, എൻ. എ നെല്ലിക്കുന്ന് എം.എൽ. എ,പി. ഉബൈദുള്ള എം.എൽ. എ,അഡ്വ യു.എ ലത്തീഫ് എം.എൽ. എ,കുറുക്കോളി മൊയ്തീൻ എം.എൽ. എ, എസ്.ടി.യു സംസ്ഥാന ജന സെക്രട്ടറി കെ.പി മുഹമ്മദ് അഷ്റഫ്,ട്രഷറർ ജി.മാഹിൻ അബൂബക്കർ,ദേശീയ വൈസ് പ്രസിഡൻ്റ് എം. എ കരീം സംസ്ഥാന സെക്രട്ടറിമാരായ ആതവനാട് മുഹമ്മദ് കുട്ടി,സി.പി കുഞ്ഞുമ്മദ്, ഫെഡറേഷൻ സംസ്ഥാന ജന സെക്രട്ടറി വല്ലാഞ്ചിറ അബ്ദുൽ മജീദ്, ട്രഷറർ മുത്തലിബ് പാറക്കെട്ട്, വി. എ കെ തങ്ങൾ, എ.ടി അബ്ദു ഷാജി മംഗലപുരം, എ.സക്കീർ ഹുസൈൻ, കരീം പാടത്തിക്കര,താശ്കൻറ് കാട്ടിശ്ശേരി,അലി കുഞ്ഞി പന്നിയൂർ ,പി.പി നാസർ,ബിജു കടമ്പാട്ടുകോണം എന്നിവർ സംസാരിച്ചു.
പാളയത്ത് നിന്നും ആരംഭിച്ച മാർച്ചിന് ഫെഡറേഷൻ സംസ്ഥാന ഭാരവാഹികളായ പി.പി മുഹമ്മദ് ഖാസിം,ഷുക്കൂർ ചെർക്കള,യൂനുസ് വടകരമുക്ക്, ടി.കെ മൻസൂർ പലാക്കൽ അലവി,എൻ.മുഹമ്മദ് നദീർ,പി ആലിക്കോയ,വി.പി അബ്ദുറഹ്മാൻ എന്ന മണി,യു.അഹമ്മദ് കോയ,ആലങ്ങാടൻ ബാപ്പുട്ടി,ബഷീർ ഒ.പി,അനസ് മജീദ്,പനവൂർ അസനാർ ആശാൻ,പോളയത്തോട് ഷാജഹാൻ എന്നിവർ നേതൃത്വം നൽകി.