താമരശേരി ചുരത്തിൽ വൻ ഗതാഗത കുരുക്ക്, യാത്രക്കാരി കുഴഞ്ഞുവീണു. അവധി ദിനത്തിൽ വയനാട് കേറാനെത്തിയവർ ബ്ലോക്കിൽപ്പെട്ടത് ര​ണ്ട​ര മ​ണി​ക്കൂ​റോ​ളം

New Update
3pl2snxouLzX1snnn6emmCgdEPBqrlXA7EBOta5E

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി ചു​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ​പ്പെ​ട്ട് യു​വ​തി കു​ഴ​ഞ്ഞു​വീ​ണു. ര​ണ്ട​ര മ​ണി​ക്കൂ​റോ​ളം നീ​ണ്ട ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ​പ്പെ​ട്ടാ​ണ് യു​വ​തി കു​ഴ​ഞ്ഞു​വീ​ണ​തെ​ന്ന് യാ​ത്ര​ക്കാ​ർ പ​റ​ഞ്ഞു.

Advertisment

ഉ​ട​ൻ ത​ന്നെ യു​വ​തി​യെ കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. അ​വ​ധി ദി​വ​സ​മാ​യ ഞാ​യ​റാ​ഴ്ച കൂ​ടു​ത​ൽ പേ​ർ വ​യ​നാ​ട്ടി​ലേ​ക്ക് യാ​ത്ര ചെ​യ്യാ​ൻ ചു​രം തെ​ര​ഞ്ഞെ​ടു​ത്ത​താ​ണ് ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് കാ​ര​ണം.

ചു​ര​ത്തി​ൽ ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി പോ​ലീ​സ് ശ്ര​മം തു​ട​രു​ക​യാ​ണ്. വ​യ​നാ​ട്ടി​ൽ നി​ന്നും കോ​ഴി​ക്കോ​ട്ടു നി​ന്നും ചു​ര​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ നി​യ​ന്ത്രി​ച്ച ശേ​ഷം ക​ട​ത്തി​വി​ടു​ന്ന​ത്.

Advertisment