പത്തനംതിട്ട : 2010 ജനുവരി 25 ന് നിലവിൽ വന്ന രൂപത 15 വർഷങ്ങൾ പിന്നിട്ടതിന്റെ ജൂബിലി 2025 ജനുവരി 25 ന് തട്ട സെന്റ് ആന്റണീസ് മലങ്കര സുറിയാനി കത്തോലിക്ക പള്ളിയിൽ നടന്നു.
രൂപതയുടെ പ്രഥമ മെത്രാപ്പൊലീത്ത അഭിവന്ദ്യ യൂഹാനോൻ മാർ ക്രിസോസ്റ്റം കൃതജ്ഞതാ ബലിയർപ്പണത്തിൽ മുഖ്യകാർമ്മികനായിരുന്നു
/sathyam/media/media_files/2025/01/27/jgHz6QPkcs57fwg5H7W6.jpg)
മാവേലിക്കര രൂപതാധ്യക്ഷൻ അഭിവന്ദ്യ ജോഷ്വ മാർ ഇഗ്‌നാത്തിയോസ് മെതാപ്പൊലീത്ത രൂപതാദിന സന്ദേശം നൽകി.
വിവിധ കർമ്മ വേദികളിൽ മികവ് പലർത്തിയ രൂപതയിലെ അംഗങ്ങളെ ചടങ്ങിൽ പത്തനംതിട്ട രൂപത അധ്യക്ഷൻ സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പൊലീത്ത ആദരിച്ചു.