New Update
/sathyam/media/media_files/2026/01/22/1769102077-2026-01-22-22-57-18.jpg)
കൊച്ചി: പറവൂർ കോട്ടയ്ക്കാവ് സെന്റ് തോമസ് ഫൊറോന പള്ളിയിൽ നിർമ്മാണത്തിലിരിക്കുന്ന ചരിത്ര മ്യൂസിയത്തിന് നേരെ ആക്രമണം.
Advertisment
മ്യൂസിയത്തിൽ സ്ഥാപിച്ചിരുന്ന 15ലധികം പ്രതിമകൾ അജ്ഞാതൻ അടിച്ചുതകർത്തു. ഏകദേശം 50 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി പള്ളി ഭാരവാഹികൾ പോലീസിൽ പരാതി നൽകി.
വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. മ്യൂസിയത്തിന്റെ മതിൽകെട്ട് ചാടിക്കടന്ന അക്രമി ആയുധം ഉപയോഗിച്ച് പ്രതിമകൾ തകർക്കുകയായിരുന്നു.
പള്ളിയിലെ തിരുന്നാൾ കമ്മിറ്റി ഭാരവാഹികളാണ് പ്രതിമകൾ തകർത്ത നിലയിൽ ആദ്യം കണ്ടത്. സംഭവത്തിൽ പറവൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us