ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സ്: ദി​ലീ​പി​ന്‍റെ വി​ടു​ത​ലി​നെ​തി​രെ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ. എ​ട്ടാം പ്ര​തി​യാ​യ ന​ട​ൻ ദി​ലീ​പി​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ ന​ട​പ​ടി റ​ദ്ദാ​ക്ക​ണ​മെ​ന്നും, കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തി​യ​വ​ർ​ക്ക് പ​ര​മാ​വ​ധി ശി​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും സ​ർ​ക്കാ​രി​ന്‍റെ ആ​വ​ശ്യം.

പ​ൾ​സ​ർ സു​നി​യും ദി​ലീ​പും ത​മ്മി​ലു​ള്ള ഗൂ​ഢാ​ലോ​ച​ന തെ​ളി​യി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തെ​ളി​വു​ക​ൾ നി​ല​വി​ലു​ണ്ട്.

New Update
DILEEP

കൊ​ച്ചി: ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ലെ വി​ചാ​ര​ണ കോ​ട​തി വി​ധി ചോ​ദ്യം ചെ​യ്തു​കൊ​ണ്ട് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​ന്ന് ഹൈ​ക്കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കി.

Advertisment

എ​ട്ടാം പ്ര​തി​യാ​യ ന​ട​ൻ ദി​ലീ​പി​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ ന​ട​പ​ടി റ​ദ്ദാ​ക്ക​ണ​മെ​ന്നും, കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തി​യ​വ​ർ​ക്ക് പ​ര​മാ​വ​ധി ശി​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നു​മാ​ണ് സ​ർ​ക്കാ​രി​ന്‍റെ ആ​വ​ശ്യം.


വി​ചാ​ര​ണ കോ​ട​തി തെ​ളി​വു​ക​ൾ വി​ല​യി​രു​ത്തു​ന്ന​തി​ൽ ഗു​രു​ത​ര​മാ​യ വീ​ഴ്ച വ​രു​ത്തി​യെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ ഹൈ​ക്കോ​ട​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രി​ക്കു​ന്ന​ത്.

 ഫോ​റ​ൻ​സി​ക് റി​പ്പോ​ർ​ട്ടു​ക​ളും നി​ർ​ണാ​യ​ക​മാ​യ ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ളും വി​ചാ​ര​ണ കോ​ട​തി നി​സാ​ര​മാ​യ കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് ത​ള്ളി​ക്ക​ള​ഞ്ഞു.

പ​ൾ​സ​ർ സു​നി​യും ദി​ലീ​പും ത​മ്മി​ലു​ള്ള ഗൂ​ഢാ​ലോ​ച​ന തെ​ളി​യി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തെ​ളി​വു​ക​ൾ നി​ല​വി​ലു​ണ്ട്.

എ​ന്നാ​ൽ ഇ​ത് സം​ശ​യാ​തീ​ത​മാ​യി തെ​ളി​യി​ക്കാ​ൻ പ്രോ​സി​ക്യൂ​ഷ​ന് ക​ഴി​ഞ്ഞി​ല്ലെ​ന്ന കോ​ട​തി​യു​ടെ ക​ണ്ടെ​ത്ത​ൽ തെ​റ്റാ​ണ്.

സം​വി​ധാ​യ​ക​ൻ ബാ​ല​ച​ന്ദ്ര​കു​മാ​ർ ന​ൽ​കി​യ മൊ​ഴി​ക​ളും തെ​ളി​വു​ക​ളും അ​ർ​ഹി​ക്കു​ന്ന ഗൗ​ര​വ​ത്തോ​ടെ കോ​ട​തി പ​രി​ഗ​ണി​ച്ചി​ല്ലെ​ന്നും അ​പ്പീ​ലി​ൽ സ​ർ​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

2025 ഡി​സം​ബ​ർ എ​ട്ടി​നാ​ണ് എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി കേ​സി​ൽ വി​ധി പ​റ​ഞ്ഞ​ത്. പ​ൾ​സ​ർ സു​നി ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​റ് പേ​രെ ശി​ക്ഷി​ച്ച കോ​ട​തി, ഗൂ​ഢാ​ലോ​ച​ന​യി​ൽ ദി​ലീ​പി​ന്റെ പ​ങ്ക് തെ​ളി​യി​ക്കാ​നാ​യി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി അ​ദ്ദേ​ഹ​ത്തെ വി​ട്ട​യ​ച്ചി​രു​ന്നു.

Advertisment