'നേരറിയും നേരത്ത്' തിരിതെളിഞ്ഞു; ചിത്രത്തിന്‍റെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു

author-image
ഫിലിം ഡസ്ക്
New Update
nerariyum nerathu

വ്യത്യസ്ത സാമൂഹിക തലങ്ങളിൽ ജീവിക്കുന്ന രണ്ട് കുടുംബങ്ങളിലെ അംഗങ്ങളായ സണ്ണിയും അപർണയും തമ്മിലുള്ള തീവ്രമായ പ്രണയവും തുടർന്നുണ്ടാകുന്ന പ്രതിസന്ധികളും അതിനെ അതിജീവിക്കാൻ അവർ നടത്തുന്ന ശ്രമങ്ങൾക്കിടയിൽ നേരിടേണ്ടി വരുന്ന വെല്ലുവിളികളും തുടർ സംഭവങ്ങളും പ്രതിപാദിക്കുന്ന "നേരറിയും നേരത്ത് " എന്ന ചിത്രത്തിൻ്റെ ചിത്രീകരണം തിരുവനന്തപുരത്ത് പൂജാ ചടങ്ങുകളോടെ ആരംഭിച്ചു.

Advertisment

merariyum nerathu-2

അഭിറാം രാധാകൃഷ്ണനും ഫറാ ഷിബ്‌ലയും നായികാനായകരാകുന്ന നേരറിയും നേരത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് രഞ്ജിത്ത് ജി.വിയാണ്. വേണി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ എസ്. ചിദംബരകൃഷ്ണനാണ് നിർമ്മാണം.

അഭിറാമിനും ഫറായ്ക്കും പുറമെ  സ്വാതിദാസ് പ്രഭു, രാജേഷ് അഴിക്കോടൻ, കല സുബ്രമണ്യൻ എന്നിവരും ചിത്രത്തിൽ കഥാപാത്രങ്ങളാകുന്നു.

nerariyum nerathu-3

ബാനർ - വേണി പ്രൊഡക്ഷൻസ്, രചന, സംവിധാനം - രഞ്ജിത്ത് ജി. വി, നിർമ്മാണം - എസ്. ചിദംബരകൃഷ്ണൻ, ഛായാഗ്രഹണം - ഉദയൻ അമ്പാടി, എഡിറ്റിംഗ് - മനു ഷാജു, ഗാനരചന - സന്തോഷ് വർമ്മ, സംഗീതം - ടി.എസ്. വിഷ്ണു, പ്രൊഡക്ഷൻ കൺട്രോളർ -കല്ലാർ അനിൽ, കല- അജയ്. ജി അമ്പലത്തറ, കോസ്റ്റ്യും - റാണ പ്രതാപ്, ചമയം - അനിൽ നേമം, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ -ജിനി സുധാകരൻ, അസ്സോസിയേറ്റ് ഡയറക്ടർ - അരുൺ ഉടുമ്പ്ഞ്ചോല, സ്റ്റിൽസ് - നൗഷാദ് കണ്ണൂർ, ഡിസൈൻസ് - പ്രമേഷ് പ്രഭാകർ, പിആർഓ - അജയ് തുണ്ടത്തിൽ.

Advertisment