അരുൺ കുമാർ, ജിനു സെലിൻ എന്നിവർ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്ന ലവ് യു ബേബി ഫസ്റ്റ് ലുക് റിലീസായി. ടി സുനിൽ പുന്നക്കാട്, ബേബി എലോറ എസ്തർ, അഭിഷേക് ശ്രീകുമാർ, അരുൺ കുമാർ എസ് എസ്, അഡ്വ. ആന്റോ എൽ രാജു, സിനു സെലിൻ, ധന്യ എൻ ജെ, ജലതാ ഭാസ്കർ എന്നിവർ മറ്റു കഥാപാത്രങ്ങൾ ചെയ്തിരിക്കുന്നു.
ക്യാമ്പസ് പശ്ചാത്തലത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഈ റൊമാന്റിക് മ്യൂസിക്കൽ ഷോർട്ട് ഫിലിം പോണ്ടിച്ചേരി, തിരുവനന്തപുരം എന്നീ ലൊക്കേഷനുകളിലാണ് ചിത്രീകരിച്ചിരിക്കുന്നത്.
ബിപിൻ എ ജി ഡി സി, ദേവിക എന്നിവർ നൃത്തസംവിധാനം നിർവഹിച്ചിരിക്കുന്നു. ദേവ സംഗീതിന്റെ മ്യൂസിക്കിൽ എബിൻ എസ് വിൻസെന്റ് മ്യൂസിക് പ്രോഗ്രാമിങ്, മിക്സിങ് എന്നിവ നിർവഹിക്കുന്നു.
സംവിധായകനായ എസ് എസ് ജിഷ്ണു ദേവ് തന്നെയാണ് സിനിമാറ്റോഗ്രാഫി, എഡിറ്റിംഗ് എന്നിവ നിർവഹിച്ചിരിക്കുന്നത്.
ചമയം - ആവിഷ കർക്കി, വസ്ത്രാലങ്കാരം - ശ്രീജ ഹരികുമാർ.