സംശയത്തിൻ്റെ ചിരി പടർത്തി അനൂപ് മേനോനും കൂട്ടരും; ‘രവീന്ദ്രാ നീ എവിടെ ?’ ട്രെയിലർ എത്തി...

ഹാസ്യത്തിനൊപ്പം കുടുംബ പ്രേക്ഷകർക്കും ഒരുപോലെ രസിക്കുന്ന ചിത്രം ഏറെ നാളുകൾക്ക് ശേഷം കൃഷ്ണ പൂജപ്പുരയുടെ തിരക്കഥയിൽ എത്തുന്നെന്ന പ്രത്യേകതയും ഉണ്ട്.

New Update
ravindra nee evida-2

കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ പശ്ചാത്തലത്തിൽ അനൂപ്മേനോൻ, ധ്യാൻ ശ്രീനിവാസൻ, ഷീലു എബ്രഹാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എത്തുന്ന പുതിയ ചിത്രം ‘‘രവീന്ദ്രാ നീ എവിടെ??’’ ട്രെയിലർ എത്തി.

Advertisment

ഭാര്യയെ പലപല കാരണങ്ങളാൽ സംശയിക്കുന്ന യുവാവിനെ ടീസറിൽ കാണാം. അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന ചില പ്രശ്നങ്ങളും രസകരമായ നർമത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുന്ന സിനിമയാകും ‘രവീന്ദ്രാ നീ എവിടെ?’.

തീർത്തും ഹ്യൂമറിന് പ്രാധാന്യം നൽകി എത്തുന്ന ചിത്രം മനോജ് പാലോടൻ സംവിധാനം ചെയ്ത്, അബാം മൂവീസിൻ്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യു നിർമ്മിക്കുന്നു.

ഹാസ്യത്തിനൊപ്പം കുടുംബ പ്രേക്ഷകർക്കും ഒരുപോലെ രസിക്കുന്ന ചിത്രം ഏറെ നാളുകൾക്ക് ശേഷം കൃഷ്ണ പൂജപ്പുരയുടെ തിരക്കഥയിൽ എത്തുന്നെന്ന പ്രത്യേകതയും ഉണ്ട്.

ബി.കെ ഹരി നാരായണൻ്റെ വരികൾക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് കേരള സംഗീത നാടക അക്കാഡമി അവാർഡ് ജേതാവ്കൂടിയായ പ്രകാശ് ഉള്ളേരിയാണ്. ഹരിഹരൻ, ശങ്കർ മഹാദേവൻ എന്നിവരാണ് ചിത്രത്തിൽ പാടിയിരിക്കുന്നത്.

ചിത്രത്തിൽ അസീസ് നെടുമങ്ങാട്, സിദ്ദീഖ്, സെന്തിൽ കൃഷ്ണ, സജിൻ ചെറുകയിൽ, സുരേഷ് കൃഷ്ണ, മേജർ രവി, അപർണതി, എൻ.പി നിസ, ഇതൾ മനോജ്‌ തുടങ്ങിയവരും വേഷമിടുന്നു. അബാം ഫിലിംസ് റിലീസ് ജൂലായ്എ 18ന് തീയേറ്ററുകളിൽ എത്തിക്കും.

ഛായാഗ്രഹണം - മഹാദേവൻ തമ്പി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - അമീർ കൊച്ചിൻ, എഡിറ്റർ- സിയാൻ ശ്രീകാന്ത്, ലൈൻ പ്രൊഡ്യൂസർ - ടി.എം റഫീക്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - പ്രജീഷ് പ്രഭാസൻ, കലാസംവിധാനം - അജയ് ജി അമ്പലത്തറ, മേക്കപ്പ് - ഷാജി പുൽപ്പള്ളി, കോസ്റ്റ്യൂം ഡിസൈനർ - അരുൺ മനോഹർ, അസോസിയേറ്റ് ഡയറക്ട്ടേഴ്‌സ് - ഗ്രാഷ് പി.ജി, സുഹൈൽ വി.എഫ്.എക്സ് - റോബിൻ അലക്സ്, സ്റ്റിൽസ് - ദേവരാജ് ദേവൻ, പി.ആർ.ഒ - പി.ശിവപ്രസാദ്, പബ്ലിസിറ്റി ഡിസൈൻസ് - മാജിക് മൊമൻ്റ്സ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Advertisment