Advertisment

സി.കെ ആശ എംഎൽഎയോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി; വൈക്കം സി.ഐയെ സ്ഥലം മാറ്റി

 ഡിജിപിയുടെ നിർദ്ദേശ പ്രകാരം നടത്തിയ പ്രാഥമിക അന്വേഷണത്തിന് പിന്നാലെയാണ് സി.ഐയെ സ്ഥലം മാറ്റിയത്

New Update
ci Untitledajun

കോട്ടയം: സി കെ ആശ എംഎൽഎയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ വൈക്കം സി.ഐയെ സ്ഥലം മാറ്റി.

Advertisment

വഴിയോരക്കച്ചവടക്കാരെ  ഒഴിപ്പിക്കുന്നതിനെതിരെ സമരം ചെയ്ത  സിപിഐ നേതാക്കളെ മർദ്ദിച്ചതായും എംഎൽഎയോട് മോശമായി പെരുമാറിയെന്നും പരാതി ഉയർന്നിരുന്നു.

സംഭവത്തിന് പിന്നാലെ സികെ ആശ നിയമസഭാ സ്പീക്കർക്ക് പരാതി നൽകി. ഡിജിപിക്കും പരാതി നൽകിയിരുന്നു.

 ഡിജിപിയുടെ നിർദ്ദേശ പ്രകാരം നടത്തിയ പ്രാഥമിക അന്വേഷണത്തിന് പിന്നാലെയാണ് സി.ഐയെ സ്ഥലം മാറ്റിയത്. സ്പീക്കർക്ക് നൽകിയ പരാതിയിൽ അന്വേഷണം തുടരും.

 

Advertisment