എൻഡിഎയുമായി ഒരു ബന്ധവുമില്ല: ഞങ്ങളെ സ്വീകരിക്കുന്നവർക്കൊപ്പം ശക്തമായി നിലകൊള്ളുമെന്ന് സി.കെ ജാനു

എൻഡിഎയിൽ നിന്ന് അകന്ന ശേഷമുള്ള ഈ പുതിയ നീക്കം, വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ വയനാട് ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ വലിയ സ്വാധീനം ചെലുത്താനുള്ള സാധ്യതയുമുണ്ട്

New Update
C k janu

വയനാട്  : ജനവിഭാഗം രാഷ്ട്രീയ പാർട്ടിയുടെ  (JRP) മറ്റൊരു മുന്നണി പ്രവേശനം ഉടൻ ഉണ്ടാകുമെന്ന് പാർട്ടി നേതാവ് സി.കെ. ജാനു. എൻഡിഎ വിട്ടതിന് ശേഷം മറ്റ് മുന്നണികൾ ജെആർപിയുമായി ബന്ധപ്പെടുന്നുണ്ടെന്നും സി.കെ. ജാനു പറയുന്നു.

Advertisment

അടുത്ത തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് എൽഡിഎഫിലോ യുഡിഎഫിലോ പ്രവേശനം നേടുമെന്നും, തങ്ങളെ പരിഗണിക്കുന്നവർക്കൊപ്പം ശക്തമായി നിലകൊള്ളുമെന്നും സി.കെ. ജാനു വ്യക്തമാക്കി. എൻഡിഎയുമായി ഇനി ഒരു ബന്ധവുമില്ലെന്നും അവർ കൂട്ടിച്ചേർത്തു.

എൻഡിഎയുമായി ഒരു ബന്ധവുമില്ലെന്ന് വ്യക്തമാക്കിയ അവർ നിലവിൽ മറ്റ് പ്രധാന മുന്നണികൾ ജെആർപിയുമായി ചർച്ചകൾ നടത്തുന്നുണ്ടെന്നും അറിയിച്ചു. തങ്ങളെ രാഷ്ട്രീയമായി പരിഗണിക്കുന്ന മുന്നണിയുമായി ചേർന്ന് ശക്തമായി പ്രവർത്തിക്കാനാണ് ജെആർപിയുടെ തീരുമാനം.

ആദിവാസി സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന ജെആർപി, കേരള രാഷ്ട്രീയത്തിൽ ഒരു നിർണായക ശക്തിയായി മാറിയേക്കാമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. എൻഡിഎയിൽ നിന്ന് അകന്ന ശേഷമുള്ള ഈ പുതിയ നീക്കം, വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ വയനാട് ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ വലിയ സ്വാധീനം ചെലുത്താനുള്ള സാധ്യതയുമുണ്ട്.  

ck janu
Advertisment