/sathyam/media/media_files/2025/03/16/hfqP8HoiTxK16O6fLclY.jpg)
കോഴിക്കോട്: വെള്ളിമാടുകുന്നില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം. വാഹനത്തിന്റെ താക്കോല്‍ ഉപയോഗിച്ചുള്ള മര്‍ദ്ദനത്തില്‍ വിദ്യാര്‍ത്ഥിയുടെ മൂക്കിന്റെ എല്ല് പൊട്ടി.
സംഭവത്തില്‍ 13 പേര്‍ക്കെതിരെ ചേവായൂര്‍ പൊലീസ് കേസെടുത്തു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 10.45 കേസിന് ആസ്പദമായ സംഭവം നടന്നത്. ഐസിറ്റി കോളേജിലെ പതിമൂന്നോളം വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ജെഡിറ്റി കോളേജിലെ അഹമ്മദ് മുജ്തബ എന്ന വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
മുന്‍ വൈരാഗ്യമാണ് മര്‍ദ്ദനത്തിന് കാരണം. കോഴിക്കോട് വാപ്പോളിതാഴത്തുള്ള ചായക്കടയുടെ മുമ്പില്‍ വച്ചായിരുന്നു ആക്രമണം. ആക്രമണത്തില്‍ മുസ്തബയുടെ ഇടതു കണ്ണിനും, മൂക്കിനും പരുക്കേറ്റു.
പരുക്കേറ്റതിനെ തുടര്‍ന്ന് മുജ്ത്തബ രണ്ടുദിവസം ആശുപത്രിയിലായിരുന്നു. സംഭവത്തില്‍ ചേവായൂര്‍ പൊലീസ് മുഹമ്മദ് റിഫാസ്, ഷഹീന്‍, നിഹാല്‍, മുഹമ്മദ് യാസിര്‍ എന്നീ വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു.