/sathyam/media/media_files/2026/01/06/infam-waste-collection-2026-01-06-13-20-24.jpg)
കട്ടപ്പന: ഇന്‍ഫാമിന്റെ രജത ജൂബിലിയോട് അനുബന്ധിച്ച് നടന്ന മഹാ റാലിയില്‍ ഉദ്ദേശം കാല്‍ ലക്ഷത്തോളം ആളുകളാണ് പങ്കെടുത്തത്. ഇത്രയും അധികം ആളുകള്‍ പങ്കെടുത്ത സമ്മേളനവും റാലും നടന്നിട്ടും കട്ടപ്പ ക്ലീനാണ്.
സമ്മേളനത്തിന്റെതായ ഒരു മാലിന്യവും സമ്മേളന നഗരിയിലോ റാലി കടന്ന വന്ന വഴികളിലോ ഒരിടത്തും കാണാന്‍ സാധിക്കില്ല. പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം നല്‍കി ഇന്‍ഫാം ഗ്രീന്‍ വോളണ്ടിയേഴ്‌സ് ടീമിന്റെ പ്രവര്‍ത്തനം അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുകയാണ്.
/filters:format(webp)/sathyam/media/media_files/2026/01/06/infam-waste-collection-2-2026-01-06-13-20-44.jpg)
റാലിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും അന്നേദിവസം കുടിവെള്ളവും മലനാട് ജ്യൂസും കുപ്പിയില്‍ വിതരണം ചെയ്തിരുന്നു. പരിസ്ഥിതി സംരക്ഷിക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ട് ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടെയിലിൻ്റെ ദീര്‍ഘവീക്ഷണത്തോടുള്ള കാഴ്ചപ്പാടിന്റെ ഫലമായി ക്ലീന്‍ കട്ടപ്പന എന്ന നിര്‍ദേശം അംഗങ്ങള്‍ക്കിടയില്‍ നൽകിയിരുന്നു.
/filters:format(webp)/sathyam/media/media_files/2026/01/03/infam-silver-jubilee-rally-2026-01-03-20-49-55.jpg)
ഇത് 100% വും വിജയകരമാക്കി തീര്‍ക്കുവാന്‍ കഴിഞ്ഞതുവഴി സമൂഹത്തില്‍ വലിയൊരു അഭിനന്ദനം ഇന്‍ഫാം ഏറ്റുവാങ്ങാൻ കാരണമായി.
റാലി ആരംഭിച്ച സെന്റ് ജോര്‍ജ് സ്‌കൂള്‍ ഗ്രൗണ്ട് മുതല്‍ സെന്റ് ജോര്‍ജ് ഓഡിറ്റോറിയം വരെ വരുന്ന രണ്ടര കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന പാതയോരങ്ങളുടെ ഇരുവശങ്ങളിലുമായി കിടന്നിരുന്ന കുപ്പികളും മറ്റു സാധനങ്ങള്‍ പ്രത്യേകം പരിശീലനം നല്‍കിയ ഇന്‍ഫാം ഗ്രീന്‍ വോളണ്ടിയേഴ്‌സ് ടീം വളരെ കൃത്യമായി പ്രത്യേകം തയ്യാറാക്കിയ വാഹനാളില്‍ ശേഖരിച്ചു നീക്കം ചെയ്തു.
/filters:format(webp)/sathyam/media/media_files/2026/01/03/infam-rally-2-2026-01-03-23-02-43.jpg)
ഇൻഫാമിൻ്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചുകൊണ്ട് കട്ടപ്പനയിലെ വ്യാപാരി വ്യവസായി സമൂഹവും പൊതുസമൂഹവും മുനിസിപ്പല്‍ അംഗങ്ങളും ജനങ്ങളും ഇന്‍ഫാം നല്‍കിയ ഈയൊരു നല്ല സന്ദേശത്തെ അഭിനന്ദിക്കുകയും ചെയ്തു.
/filters:format(webp)/sathyam/media/media_files/2026/01/03/infam-silver-jubilee-7-2026-01-03-20-50-09.jpg)
ഇതോടൊപ്പം പോലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റുകളുടെയും ഒക്കെ അഭിനന്ദനങ്ങള്‍ക്ക് ഈ പ്രവര്‍ത്തനങ്ങള്‍ വഴിതെളിച്ചു.
/filters:format(webp)/sathyam/media/media_files/2026/01/03/bike-rally-2026-01-03-23-08-24.jpg)
പൊതുസ്ഥലങ്ങളില്‍ വലിച്ചെറിയപ്പെടേണ്ട വസ്തുവകകള്‍ അല്ല മാലിന്യങ്ങള്‍ അവ ശേഖരിച്ച് നശിപ്പിക്കപ്പെടേണ്ടതാണെന്ന സന്ദേശമാണ് ഇതുവഴി ഇന്‍ഫാം നല്‍കിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us