ക്ലീൻ മുളന്തുരുത്തി പദ്ധതിയുടെ ഭാഗമായി മുളന്തുരുത്തി ടൗണിൽ ശുചീകരണ പ്രവർത്തനം നടത്തി. ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന ശുചീകരണ യജ്ഞം പഞ്ചായത്ത് പ്രസിഡൻ്റ് ലിജോ ജോർജ്ജ് ഉദ്ഘാടനം ചെയ്തു

മുളന്തുരുത്തി ടൗണിലെയും പരിസരപ്രദേശങ്ങളിലെയും പ്ലാസ്റ്റിക്, പ്ലാസ്റ്റിക് ഇതര മാലിന്യങ്ങൾ നീക്കം ചെയ്തത്, പരിസര ശുചീകരണത്തിന് പഞ്ചായത്ത് കൊടുക്കുന്ന പ്രഥമ പരിഗണനയുടെ സന്ദേശമായി മാറി. 

author-image
സുഭാഷ് ടി ആര്‍
Updated On
New Update
Untitled

മുളന്തുരുത്തി: വൃത്തിയ്ക്കും വെടിപ്പിനും  പരിസരശുചിത്വത്തിനും മുൻഗണന നൽകുന്ന, ഗ്രാമ പഞ്ചായത്തിൻ്റെ  "ക്ലീൻ മുളന്തുരുത്തി"  പദ്ധതിയുടെ ഭാഗമായി  പൊതുജനങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തുന്ന ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ്  ലിജോ ജോർജ്ജ് നിർവഹിച്ചു. 

Advertisment

മുളന്തുരുത്തി ടൗണിലെയും പരിസരപ്രദേശങ്ങളിലെയും പ്ലാസ്റ്റിക്, പ്ലാസ്റ്റിക് ഇതര മാലിന്യങ്ങൾ നീക്കം ചെയ്തത്, പരിസര ശുചീകരണത്തിന് പഞ്ചായത്ത് കൊടുക്കുന്ന പ്രഥമ പരിഗണനയുടെ സന്ദേശമായി മാറി. 


Untitled

പൊതുസ്ഥലങ്ങൾ വൃത്തിയും വെടിപ്പും  ഉള്ളതായിരിക്കാനും, റോഡുകളിലേക്ക് മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കാനും പൊതുസമൂഹത്തിന്റെ സഹകരണമുണ്ടെങ്കിൽ മാത്രമേ സാധിക്കുകയുള്ളൂ എന്ന് ലിജോ ജോർജ്ജ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

നമ്മുടെ ചെറു പട്ടണം വൃത്തിയുള്ളതായി സൂക്ഷിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ട്.  പകർച്ചവ്യാധികൾ തടഞ്ഞ്, പരിസരം വൃത്തിയായി  സൂക്ഷിക്കുന്നതിനാൽ നമ്മുടെ പഞ്ചായത്ത്  മറ്റുള്ളവർക്ക് മാതൃകയാകാൻ എല്ലാ ജനങ്ങളുടെയും സഹകരണം ഉണ്ടാകണമെന്ന് ലിജോ ജോർജ്ജ് അഭ്യർത്ഥിച്ചു.

Untitled


പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മഞ്ജു അനിൽകുമാർ, പഞ്ചായത്ത് അംഗങ്ങളായ രേണുക സാബു, ഇന്ദുലേഖ മണി, ജോയൽ കെ ജോയ്, അപർണ ബാബു, ബിനോയ് ഹരിദാസ്, ഗ്രാമ പഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറി ലൈജുമോൻ, മുളന്തുരുത്തി പള്ളി ഭാരവാഹികൾ അനിൽ ജേക്കബ്, എൻ കെ  കാര്യാക്കോസ്, വ്യാപാരി വ്യവസായി പ്രസിഡൻ്റ് ബാബു കാലാപ്പിള്ളി, ഹരിത കർമ്മ സേന അംഗങ്ങൾ എന്നിവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. 


മുളന്തുരുത്തി കരവട്ടെ കുരിശ് മുതൽ പള്ളിത്താഴം ജംഗ്ഷൻ വരെയാണ് ആദ്യഘട്ടത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. വരും ദിവസങ്ങളിൽ മറ്റു സ്ഥലങ്ങളിലേക്കും ശുചീകരണ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കും എന്ന് ലിജോ പറഞ്ഞു.

Advertisment