New Update
/sathyam/media/media_files/2025/09/14/untitled-2025-09-14-11-03-37.jpg)
തിരുവനന്തപുരം: ശ്രീകൃഷ്ണ ജയന്തി ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും വിജയത്തിനായുള്ള സമര്‍പ്പണമാകട്ടെ ഈ വര്‍ഷത്തെ ശ്രീകൃഷ്ണ ജയന്തിയെന്ന് മുഖ്യമന്ത്രി ആശംസിച്ചു.
Advertisment
'സല്‍പ്രവൃത്തികള്‍ ചെയ്ത് മുന്നോട്ടുപോവുക എന്ന തത്വചിന്തയെ ആസ്പദമാക്കി ഭക്തജനങ്ങള്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുന്നു.
മനുഷ്യമനസ്സുകളുടെ ഒരുമയ്ക്കായുള്ള ദിനമായി മാറട്ടെ ഇത്തവണത്തെ ജയന്തി. എല്ലാവര്‍ക്കും ശ്രീകൃഷ്ണ ജയന്തി ആശംസകള്‍,' എന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു.