മുഖ്യമന്ത്രിയുടെ സുരക്ഷ വാഹനങ്ങളുടെ അറ്റകുറ്റപ്പണി ചെലവ് ഉയർത്തി; പ്രതിവർഷം 14 ലക്ഷം! ഉത്തരവ് ഇറങ്ങി, വീണ്ടും വിവാദം

​ധനവകുപ്പിന്റെ അനുമതി ലഭിച്ചതിനെ തുടർന്ന് ഒക്ടോബർ 29-നാണ് ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കിയത്.

New Update
pinarayi vijayan

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സുരക്ഷാ വാഹനങ്ങളുടെ വാർഷിക അറ്റകുറ്റപ്പണി കൾക്കായുള്ള ചെലവ് പരിധി സർക്കാർ ഉയർത്തി.

Advertisment

നേരത്തെ 1.50 ലക്ഷം രൂപയായിരുന്ന പരിധി ഇപ്പോൾ 2 ലക്ഷം രൂപയായി വർദ്ധിപ്പിച്ച് ഉത്തരവിറങ്ങി.

ഈ തീരുമാനത്തോടെ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി അനുവദിച്ചിട്ടുള്ള ഏഴ് വാഹനങ്ങൾക്ക് മാത്രമായി പ്രതിവർഷം 14 ലക്ഷം രൂപയാണ് അറ്റകുറ്റപ്പണിക്ക് ചെലവഴിക്കുക.

​ധനവകുപ്പിന്റെ അനുമതി ലഭിച്ചതിനെ തുടർന്ന് ഒക്ടോബർ 29-നാണ് ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കിയത്.

വാഹനങ്ങളുടെ ടയർ, സ്പെയർ പാർട്‌സുകൾ, മെയിന്റനൻസ് ജോലികൾ, തൊഴിലാളികളുടെ കൂലി എന്നിവയിലെ വർദ്ധനവ് ചൂണ്ടിക്കാട്ടിയാണ് തുക വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപി മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്.

​മുഖ്യമന്ത്രിയുടെ സുരക്ഷാ വാഹനവ്യൂഹത്തിൽ ആറ് ഇന്നോവ ക്രിസ്റ്റയും ഒരു കിയ കാർണിവലുമാണ് നിലവിലുള്ളത്.

ഈ ഓരോ വാഹനത്തിനും വാർഷിക അറ്റകുറ്റപ്പണിക്ക് 2 ലക്ഷം രൂപ വേണോ എന്ന ചോദ്യമാണ് പൊതുവേ ഉയരുന്നത്.

Advertisment