കൊല്ലം: വയനാട് ഉരുൾപ്പൊട്ടലിനെ തുടർന്ന് ദുരിതമനുഭവിക്കുന്നവർക്കായി കൊല്ലം പള്ളിത്തോട്ടം സ്വദേശിനി സുബൈദയുടെ ചായക്കടയിലെ വരുമാനവും നൽകി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10,000 രൂപയാണ് സുബൈദ ഇത്തവണ കൈമാറിയത്. കലക്ട്രേറ്റിലെത്തി ജില്ലാകളക്‌ടറിന് നേരിട്ട് തുക കൈമാറുകയായിരുന്നു.
സുജിത്ത് വിജയൻപിള്ള എം.എൽ.എയുടെ സാന്നിധ്യത്തിലായിരുന്നു പണം കൈമാറിയാത്.