വി.സി നിയമനം. മുഖ്യമന്ത്രി-ഗവർണർ സമവായം രൂപപ്പെട്ടത് ആർഎസ്എസ് ഇടപെടലിലൂടെയെന്ന് ആരോപണമുയർത്തി യുഡിഎഫ്. മൗനിബാബയായി പിണറായിയും ബിജെപി നേതൃത്വവും. ഗവർണർക്കെതിരെ തെരുവിലിറങ്ങിയ എസ്എഫ്ഐക്കും മിണ്ടാട്ടമില്ല

വിഷയത്തിൽ സി.പി.എമ്മിലും എൽ.ഡി.എഫിലും എതിർപ്പുയർന്നിട്ടുണ്ട്. സംസ്ഥാനത്ത് സി.പി.എം - ബി.ജെ.പി ഡീൽ നിലനിൽക്കുന്നുണ്ടെന്ന യു.ഡി.എഫ് വാദം ശരിവെയ്ക്കുന്നതാണ് മുഖ്യമന്ത്രിയുടെയും പാർട്ടി സംസ്ഥാന സെക്രട്ടറിയുടെയും മൗനമെന്ന് വിലയിരുത്തപ്പെടുന്നു.

New Update
pinarai vijayan rajendra viswanath arlekar-2
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: സംസ്ഥാനത്തെ ഡിജിറ്റൽ, സാങ്കേതിക സർവ്വകലാശാലയിലെ ശവെസ് ചാൻസിലർ നിയമനം സംബന്ധിച്ച് സർക്കാർ- ഗവണർ സമവായത്തിൽ സി.പി.എം - സംഘപരിവാർ ഡീലുണ്ടെന്ന് ആരോപിച്ച് യു.ഡി.എഫ്. 

Advertisment

പ്രതിപക്ഷനേതാവ് വി.ഡി സതീശനാണ് ഈ ആരോപണവുമായി രംഗത്ത് വന്നിട്ടുള്ളത്. സംഘപരിവാറിലെ ഏത് നേതാവിന്റെ നിർദ്ദേശപ്രകാരമാണ് മുഖ്യമരന്തി സമവായത്തിന് മുതിർന്നതെന്ന സതീശന്റെ ചോദ്യത്തിൽ സി.പി.എമ്മോ മുഖ്യമരന്തിയോ ബി.ജെ.പി നേതൃത്വമോ ഇതുവരെ മറുപടി നൽകിയിട്ടില്ല. 


വിഷയത്തിൽ സി.പി.എമ്മിലും എൽ.ഡി.എഫിലും എതിർപ്പുയർന്നിട്ടുണ്ട്. സംസ്ഥാനത്ത് സി.പി.എം - ബി.ജെ.പി ഡീൽ നിലനിൽക്കുന്നുണ്ടെന്ന യു.ഡി.എഫ് വാദം ശരിവെയ്ക്കുന്നതാണ് മുഖ്യമന്ത്രിയുടെയും പാർട്ടി സംസ്ഥാന സെക്രട്ടറിയുടെയും മൗനമെന്ന് വിലയിരുത്തപ്പെടുന്നു.

സംസ്ഥാനത്ത് ആരിഫ് മുഹമ്മദ്ദ് ഖാൻ ഗവർണ്ണറായി ചുമതലയേറ്റ ശേഷമാണ് സർക്കാർ - ഗവർണർ പോരിന് തിരിതെളിയുന്നത്. സർവ്വകലാശാല നിയമനങ്ങൾക്ക് പുറമേ പല വിഷയങ്ങളിലും ഗവർണ്ണറുമായി ഇടഞ്ഞ് നിന്ന സർക്കാർ നിലപാടിൽ വിട്ടുവിഴ്ച്ചയ്ക്ക് തയ്യാറായിരുന്നില്ല. 

എന്നാൽ സർവ്വകലാശാല വിഷയങ്ങളിൽ ഗവർണർ നിലപാട് കടുപ്പിച്ചതോടെ ഗവർണ്ണർക്കെതിരെ പ്രത്യക്ഷ സമരവുമായി എസ്.എഫ്.ഐയും രംഗത്ത് വന്നിരുന്നു. നിരത്തുകളിൽ വാഹനം നിർത്തി സമരക്കാർക്കെതിരെ ഒന്നിലേറെ തവണ ഗവർണർ തിരിഞ്ഞിരുന്നു. 


തനിക്ക് സുരക്ഷ പോരെന്ന് ആവശ്യപ്പെട്ട് കേന്ദ്രസേനയെ വരെ ഗവർണർ വരുത്തുകയും ചെയ്തു. അന്നൊന്നും സമവായത്തിൽ എത്താതിരുന്ന സർക്കാരാണ് നിലവിൽ വി.സി നിയമനത്തിൽ ഗവർണ്ണറുമായി സമവായത്തിൽ ഏർപ്പെട്ടത്.


കടുത്ത സമരങ്ങൾ നടത്തിയ എസ്.എഫ്.ഐ സംസ്ഥാന നേതൃത്വത്തിനും ഇതുവരെ വിഷയത്തിൽ മിണ്ടാട്ടമില്ല. കേരള സർവ്വകലാശാല ക്യാമ്പസ് ഹാളിൽ ആർ.എസ്.എസ് പരിപാടികളിൽ ഉപയോഗിക്കുന്ന ഭാരതാംബയുടെ ചിത്രം വെച്ച് പരിപാടി നടത്തിയതും അതിൽ ഗവർണർ പങ്കെടുത്തതും വലിയ പ്രതിഷേധങ്ങൾ സൃഷ്ടിച്ചിരുന്നു. 

തുടർന്ന് സർവ്വകലാശാലയിലെ രജിസ്ട്രാറും വൈസ് ചാൻസിലർ മോഹനൻ കുന്നുമ്മേലും ഇരു ചേരികളിലുമായി അണിനിരന്നു. ഇതോടെ ഭരണപരമായ വടംവലിയുമുണ്ടായി. തുടർന്ന് ഗവർണർ രജിസ്ട്രാറെ സസ്‌പെന്റ് ചെയ്‌തെങ്കിലും അദ്ദേഹം അത് അംഗീകരിക്കാതെ ഫയൽ നോക്കിയെന്നതും വിവാദങ്ങൾ ക്ഷണിച്ചു വരുത്തിയിരുന്നു. 

നിലവിൽ ഇടത് പക്ഷത്തിനൊപ്പം ഉറച്ച് നിന്ന രജിസ്ട്രാറെ സർക്കാർ തഴെന്ന ശാസ്താം കോട്ട ദേവസ്വം ബോർഡ് കോളേജിലേക്ക് സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ട്. ഗവർണറുമായുള്ള സമവായവും രജിസ്ട്രാറുടെ സ്ഥലം മാറ്റവും നടന്നിട്ടും എസ്.എഫ്.ഐ സംസ്ഥാന നേതൃതവം മൗനിബാബയായി തുടരുകയാണ്.

Advertisment