ന​വ​കേ​ര​ള യാ​ത്ര​യ്ക്കി​ടെ ആ​ല​പ്പു​ഴ​യി​ൽ യൂ​ത്ത്കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ വ​ള​ഞ്ഞി​ട്ട് ത​ല്ലി​യ ഗ​ൺ​മാ​ൻ​മാ​ർ​ക്ക് ക്ലീ​ൻ ചി​റ്റ്; ഉ​ദ്യോ​ഗ​സ്ഥ​ർ മു​ഖ്യ​മ​ന്ത്രി​ക്ക് സു​ര​ക്ഷ ഒ​രു​ക്കു​ക മാ​ത്ര​മാ​ണ് ചെയ്തതെന്ന് റിപ്പോർട്ടിൽ വിശദീകരണം

New Update
G

ആ​ല​പ്പു​ഴ: ന​വ​കേ​ര​ള യാ​ത്ര​യ്ക്കി​ടെ ആ​ല​പ്പു​ഴ​യി​ൽ യൂ​ത്ത്കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ വ​ള​ഞ്ഞി​ട്ട് ത​ല്ലി​യ ഗ​ൺ​മാ​ൻ​മാ​ർ​ക്ക് ക്ലീ​ൻ ചി​റ്റ്.

Advertisment

ഇ​വ​ർ​ക്കെ​തി​രാ​യ കേ​സി​ൽ അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ക്കാ​ൻ ജി​ല്ലാ ക്രൈം ​ബ്രാ​ഞ്ച് ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ റ​ഫ​റ​ൻ​സ് റി​പ്പോ​ർ​ട്ട് ന​ൽ​കി. കുറ്റാരോപിതരായ സന്ദീപും അനിൽകുമാറും നടത്തിയത് ഔദ്യോഗിക കൃത്യനിർവഹണം മാത്രമാണെന്നും കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്.

മു​ഖ്യ​മ​ന്ത്രി​ക്ക് സു​ര​ക്ഷ ഒ​രു​ക്കു​ക മാ​ത്ര​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ ചെ​യ്ത​തെ​ന്നും അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​ന് പ​ര്യാ​പ്ത​മാ​യ ഇ​ട​പെ​ട​ൽ മാ​ത്ര​മാ​ണ് ന​ട​ത്തി​യ​തെ​ന്നു​മാ​ണ് റി​പ്പോ​ർ​ട്ടി​ൽ വി​ശ​ദീ​ക​രി​ക്കു​ന്ന​ത്.

Advertisment