ഇന്നോവയും കിയകാർണിവല്ലും പോര?. മുഖ്യമന്ത്രിക്ക് പുതിയ 2 കാറുകൾ വാങ്ങാൻ 1കോടി 10 ലക്ഷം അനുവദിച്ച് ധനവകുപ്പ്. വാങ്ങുന്നത് മൂന്ന് ഇന്നോവ ക്രിസ്റ്റയ്ക്കും കിയ കാർണിവല്ലിനും പുറമേ. പുതിയ വണ്ടിയും കറുപ്പ് നിറത്തിൽ. ട്രഷറി നിയന്ത്രണത്തിനിടെ തുക അനുവദിച്ചത് അധിക ഫണ്ടെന്നെ രീതിയിൽ

നിലവിൽ മുഖ്യമ്രന്തിയുടെ ആവശ്യങ്ങൾക്കായി അഞ്ച് ആഡംബര വാഹനങ്ങളാണ് സർക്കാർ വാങ്ങിക്കൂട്ടിയിട്ടുള്ളത്. 

New Update
Untitled design(46)

തിരുവനന്തപുരം: സംസ്ഥാനത്ത് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി മൂലം തദ്ദേശസ്ഥാപനങ്ങളിലെ പദ്ധതി വെട്ടിച്ചുരുക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന് പുതിയ കാർ വാങ്ങാൻ ഒരു കോടി പത്ത് ലക്ഷം രൂപ അനുവദിച്ച് ധനവകുപ്പ്.

Advertisment

 കടുത്ത ട്രഷറി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയാണ് മുഖ്യമന്ത്രിക്കായി പുതിയ കാർ വാങ്ങാൻ തുക അനുവദിച്ചത്.


ധനമന്ത്രി കെ.എൻ. ബാലഗോപാലാണ് ഇന്നലെ അധിക ഫണ്ടായി തുക അനുവദിച്ച് ഉത്തരവ് ഇറക്കിയിരിക്കുന്നത്.


നിലവിൽ മുഖ്യമ്രന്തിയുടെ ആവശ്യങ്ങൾക്കായി അഞ്ച് ആഡംബര വാഹനങ്ങളാണ് സർക്കാർ വാങ്ങിക്കൂട്ടിയിട്ടുള്ളത്. 

2021ൽ മുഖ്യമന്ത്രിക്ക് എസ്‌കോർട്ട് പോകാനും അദ്ദേഹത്തിന് സഞ്ചരിക്കാനുമായി മൂന്ന് ടയോട്ട ഇന്നോവ ക്രിസ്റ്റ കാറുകളും, ഒരു ടാറ്റ ഹാരിയർ കാറും വാങ്ങിയിരുന്നു. 

തൊട്ടടുത്ത വർഷം തന്നെ കൂടുതൽ യാ്രതാ സുഖവും വിലയുമുള്ള കിയ കാർണിവൽ കാർ വാങ്ങി. എല്ലാം കറുപ്പ് നിറത്തിലുള്ളവയാണ്.

മുഖ്യമന്ത്രിയുടെ പരിപാടികളിൽ കറുപ്പ് വസ്ത്രം ധരിച്ചു വരുന്നവരെ മാറ്റി നിർത്തുന്നുണ്ടെന്ന യാഥാർത്ഥ്യം നിലനിൽക്കെയാണ് കറുത്ത കാറുകളോട് പ്രത്യേക ഇഷ്ടം പിണറായി കാട്ടുന്നത്. 


ധൂർത്തും കുത്തഴിഞ്ഞ ധനകാര്യ മാനേജ്‌മെന്റും മൂലം സംസ്ഥാനം കടക്കെണിയിൽ പെട്ട് നിൽക്കുന്ന സാഹചര്യത്തിൽ ഇക്കഴിഞ്ഞ ഓഗസ്റ്റ് 19 മുതൽ സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം കടുപ്പിച്ചിരുന്നു. 


10 ലക്ഷം രൂപയിൽ കൂടുതലുള്ള ബില്ലുകൾ പാസാക്കാൻ ധനവകുപ്പിന്റെ പ്രത്യേക അനുമതി വേണം എന്നതായിരുന്നു പ്രധാന നിബന്ധന.

നാല് മാസമായിട്ടും ഈ നിയന്ത്രണം ഇപ്പോഴും തുടരുകയാണ്. ഇതിനിടയിലാണ് ട്രഷറി നിയന്ത്രണത്തിന് നിന്ന് ഇളവ് നൽകി മുഖ്യമന്ത്രിയുടെ വാഹനം വാങ്ങാനുള്ള 1.10 കോടി ഉടൻ ലഭ്യമാക്കാൻ ധനവകുപ്പ് തീരുമാനിച്ചത്.


നിലവിൽ മുഖ്യമന്ത്രി ഉപയോഗിക്കുന്ന രണ്ട് വാഹനങ്ങൾക്ക് പകരമായാണ് പുതിയ വാഹനം വാങ്ങുന്നത്. വാഹനത്തിന്റെ നിറം 'കറുപ്പ്' തന്നെയാകുമെന്നാണ് സൂചന. 


കോവിഡ് കാലത്തെ സാമ്പത്തിക നിയന്ത്രണങ്ങൾ 2020-ൽ ധനവകുപ്പ് ഏർപ്പെടുത്തിയിരുന്നു, ഇത് വീണ്ടും ഒരു വർഷത്തേക്ക് കൂടി നീട്ടിയുള്ള ഉത്തരവ് അടുത്തിടെ പുറത്തിറങ്ങിയിരുന്നു.

കടുത്ത സാമ്പത്തിക ഞെരുക്കം തുടരുന്നതിനിടയിലും ഖജനാവിൽ നിന്ന് ഇത്രയും വലിയ തുക മുഖ്യമന്ത്രിക്കായി ചെലവഴിക്കുന്നത് ധൂർത്താണെന്ന വാദം ഇതിനകം തന്നെ ഉയർന്നിട്ടുണ്ട്.

Advertisment