മുഖ്യമന്ത്രിയുടെ ഓഫീസിനെ വിടാതെ വിവാദങ്ങൾ. ഒന്നാം സർക്കാരിൽ ശിവശങ്കറും രണ്ടാം സർക്കാരിൽ ശശിയും കെ.എം ഏബ്രഹാമും വീണയും വിവാദനായകർ. രണ്ട് സർക്കാരുകളുടെ കാലത്തും കേന്ദ്ര ഏജൻസികൾ ഓഫീസിന് തൊട്ടരികിൽ. എല്ലാം ന്യായീകരിച്ച് പാർട്ടിയും. ഭിന്ന സ്വരവുമായി സി.പി.ഐയും

New Update
s

തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാരിന്റെ കാലാവധി അവസാനിക്കാൻ ഒരു വർഷം ശേഷിക്കെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ ഒഴിയുന്നില്ല.

Advertisment

ഒന്നാം സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളാണ് ഉയർന്നതെങ്കിൽ രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ഒന്നലധികം പേരാണ് വിവാദങ്ങളിലൂടെ സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് കളങ്കം ഏൽപ്പിച്ചത്.


ഓഫീസിനെതിരെ എപ്പോഴൊക്കെ ആരോപണം ഉയർന്നിട്ടുണ്ടോ അപ്പോഴൊക്കെ സി.പി.എം സംസ്ഥാന നേതൃതവം പിണറായിയുടെ രക്ഷക്കെത്തുകയും ചെയ്തിരുന്നു.


ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് ഡിപ്ലോമാറ്റിക്ക് ചാനലിലൂടെയുള്ള സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിയുടെഡ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ കുറ്റാരോപിതനാവുന്നത്. തുടർന്ന് വലിയ രാഷ്ട്രീയ കോലാഹലങ്ങളിലേക്ക് കേസ് പോവുകയും ചെയ്തു.

s

ശിവശങ്കറിന്റെ കൂട്ടുപ്രതിയും സ്വർണ്ണക്കടത്ത് കേസിലെ മുഖ്യത്രിയുമായ സ്വപ്‌ന സുരേഷ് നടത്തിയ ആരോപണങ്ങളിലൂടെ വലിയ രാഷ്ട്രീയ പ്രശ്‌നങ്ങൾ ഉടലെടുക്കുകയും ചെയ്തു. തുടർന്ന് ശിവശങ്കറും സ്വപ്‌നയും  അറസ്റ്റിലാവുകയും ചെയ്തു.


കഴിഞ്ഞകാല സംഭവങ്ങളെപ്പറ്റി ഇരുവരും പുസ്തകവും എഴുതി പ്രസിദ്ധീകരിച്ചിരുന്നു. മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ, മുൻമന്ത്രിമാരായ തോമസ് ഐസക്ക്, കടകംപള്ളി സുരേന്ദ്രൻ എന്നിവരെപ്പറ്റി സ്വപ്‌ന ഉന്നയിച്ച ആരോപണങ്ങൾ അവർ നിഷേധിക്കുകയോ കേസിന് പോവുകയോ ചെയ്തതുമില്ല.


ഇതിന് പുറമേ സ്വർണ്ണക്കടത്ത്, ലൈഫ് മിഷൻ കേസുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണ പരിധിയിലേക്ക് മുഖ്യമരന്തിയുടെ ഓഫീസ് ചെന്ന് എത്തിപ്പെടുകയും ചെയ്തു. ശിവശങ്കറിന്റെ അറസ്റ്റിന് ശേഷം പിന്നീട് ഒരു തരത്തിലുള്ള ഫലപ്രദമായ അന്വേഷണവും നടന്നില്ല.

ഡിപ്ലോമാറ്റിക്ക് ചാനൽ വഴി വന്ന സ്വർണ്ണം എവിടേയ്ക്കാണ് പോയതെന്നും ഇതുവരെ അന്വേഷിച്ച് കണ്ടെത്താൻ സാധിച്ചിട്ടില്ല. മുഖ്യമന്ത്രിക്കും കുടുംബത്തിനും നേരെ സ്വപ്‌ന ഉന്നയിച്ച ആരോപണങ്ങളിലും അന്വേഷണമുണ്ടായില്ല.

s

രണ്ടാം സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി, ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം ഏബ്രഹാം എന്നിവർക്കെതിരെയാണ് ആരോപണങ്ങളും അന്വേഷണവും ഉണ്ടായിട്ടുള്ളത്.


നിലവിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനമൊഴിഞ്ഞ കെ.കെ രാഗേഷിനെതിരെ ഒരു ഐ.എ.എസ് ഉദ്യോഗസ്ഥൻ മുഖ്യമന്ത്രിയെ നേരിൽക്കണ്ട് പരാതി നൽകിയിരുന്നുവെന്ന് സ്ഥിരീകരിക്കാത്ത അഭ്യൂഹങ്ങളും ഉയർന്നിരുന്നു.


പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരെ മുൻ ഇടത് സ്വതന്ത്ര എം.എൽ.എയായിരുന്ന പി.വി അൻവറാണ് കടുത്ത ആരോപണങ്ങളുമായി രംഗപ്രവേശം ചെയ്തത്. അതിൽ സ്വർണ്ണം പെബാട്ടിക്കലടക്കം നിരവധി പ്രശ്‌നങ്ങളുണ്ടായിരുന്നു.

സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ അജിത് കുമാറുമായി പി.ശശിക്ക് വഴിവിട്ട ബന്ധമുണ്ടെന്നും മലപ്പുറത്തടക്കമുള്ള വടക്കൻ ജില്ലകളിൽ നടക്കുന്ന സ്വണ്ണം പൊട്ടിക്കലിന് പിന്നിൽ ശശിയും എ.ഡി.ജി.പിയുമാണെന്നും അൻവർ തുറന്നടിച്ചിരുന്നു.

ഒരു ഘട്ടത്തിൽ മുഖ്യമന്ത്രിക്കെതിരെയും അൻവർ ആരോപണവുമായി രംഗത്തിറങ്ങി. ഇതിന് പിന്നാലെ വന്ന സി.എം.ആർ.എൽ - എക്‌സാലോജിക്ക് ഇടപാടിൽ മുഖ്യമന്ത്രിയുടെ മകൾ ടി.വീണ കോടികൾ കൈപ്പറ്റിയെന്ന് കേന്ദ്ര ഏജൻസിയായ എസ്.എഫ്.ഐ.ഒ കണ്ടെത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച് അവർ ഇ.ഡിക്ക് വിവരം കൈമാറുകയും ചെയ്തിട്ടുണ്ട്.

z


നിലവിൽ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം ഏബ്രഹാമിനെതിരെ അനധികൃത സ്വത്ത് സമ്പാദന വിഷയത്തിൽ സി.ബി.ഐ അന്വേഷണം നടക്കുകയാണ്.


സി.ബി.ഐക്ക് പുറമേ കേന്ദ്ര ഏജൻസികളായ എസ്.എഫ്.ഐ.ഒ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നിവർ മുഖ്യമന്ത്രിയുടെ ഓഫീസിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിലുമാണ്

ആരോപണങ്ങളുണ്ടായ രണ്ട് വട്ടവും സി.പി.എം സംസ്ഥാന നേതൃത്വം മുഖ്യമ്രന്തിക്കൊപ്പം അണിനിരക്കുന്ന കാഴ്ച്ചയാണ് കാണാൻ കഴിഞ്ഞത്.

സംസ്ഥാന കമ്മിറ്റിയിലോ സെക്രട്ടേറിയറ്റിലോ ഇത് സംബന്ധിച്ച് ഒരു ചർച്ചയും ഉയർന്നില്ല. എന്നാൽ ശിവശങ്കറിന്റെ കാലത്ത് അയാളെ ന്യായീകരിക്കാൻ സി.പി.ഐ മുതിർന്നില്ല. അന്ന് സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രൻ ശിവശങ്കറെ തള്ളിപ്പറയുകയും ചെയ്തു.

എ.ഡി.ജി.പിയുടെ കാര്യത്തിലും മുഖ്യമന്ത്രിയുടെ മകൾ ടി.വീണയുമായി ബന്ധപ്പെട്ടുയർന്ന ആരോപണത്തിലും സമാന നിലപാടാണ് നിലവിലെ സംസ്ഥാന സെക്രട്ടറിയായ ബിനോയ് വിശ്വം സ്വീകരിച്ചത്. ഇരുവരെയും തള്ളിയ ബിനോയ് വിശ്വം തങ്ങൾ മുഖ്യമ്രന്തിക്കൊപ്പം മാത്രമാണ് നിലയുറപ്പിക്കുന്നതെന്ന് തുറന്ന് പറയുകയും ചെയ്തിരുന്നു.

Advertisment