New Update
/sathyam/media/media_files/2025/05/28/P7KTKsMMvQXj1iI5xCM0.jpg)
തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം പൂര്‍ത്തിയായ ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി.
Advertisment
അന്വേഷണത്തിനു മുന്നേ വിധി എഴുതേണ്ട കാര്യമില്ല. അന്വേഷണം കഴിഞ്ഞ് ആരൊക്കെ ജയിലില്‍ പോകുമെന്ന് അപ്പോള്‍ നോക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
'നവകേരളം സിറ്റിസണ്‍സ് റെസ്പോണ്‍സ് പ്രോഗ്രാം' എന്ന പേരില്‍ നവകേരള വികസനക്ഷേമ പഠന പരിപാടി ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സന്നദ്ധ സേനാംഗങ്ങള്‍ ജനങ്ങള്‍ക്കടുത്ത് അടുത്തെത്തി പഠനം നടത്തും. അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കും.
തുടര്‍ന്ന് വിശദമായ പഠന റിപ്പോര്‍ട്ട് തയാറാക്കി ക്രോഡീകരിച്ച് ഭാവിയില്‍ നാടിന്റെ പുരോഗതി എങ്ങനെയാകണം എന്ന രൂപരേഖ ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.