/sathyam/media/media_files/JKsbeUvemSpvmhjkwhnC.jpg)
തിരുവനന്തപുരം: സേവന സന്നദ്ധ സേന എന്ന നിലയിലേക്ക് പൊലീസിനെ മാറ്റുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർ പൊലീസിൻ്റെ ഭാഗമാവുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദുരന്തനിവാരണത്തിൽ കേരള പൊലീസ് മാതൃകയാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. വയോജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയാണ് പ്രധാനമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
പോലീസിന് വിവരങ്ങൾ കൈമാറാൻ ജനങ്ങൾക്കായി മൊബൈൽ ആപ്പ് തയ്യാറാക്കാൻ ഒരുങ്ങുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
ഇതിലൂടെ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ജനങ്ങൾക്ക് പൊലീസിനെ അറിയിക്കാൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവരം നൽകുന്ന വ്യക്തികളുടെ സ്വകാര്യത സർക്കാർ സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
24 മണിക്കൂറും സജീവമാകുന്ന നിലയിലേക്ക് ജനജീവിതം മാറുന്ന ഈ കാലഘട്ടത്തിൽ രാത്രി കാല സുരക്ഷയ്ക്ക് കൂടുതൽ സംവിധാനങ്ങൾ ഒരുക്കുമെന്നും വനിതാ പൊലീസുകാരുടെ എണ്ണം വർദ്ധിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സോഷ്യൽ മീഡിയയിലെ വ്യാജവാർത്തകൾ കണ്ടെത്താനുള്ള സംവിധാനവും ഒരുക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. എ ഐ സഹായത്തോടെയുളള ഈ സംവിധാനം സജ്ജമാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us