തിരുവനന്തപുരം: ലോകസഭ തെരഞ്ഞെടുപ്പിലെ തോൽവിയിൽ ആരും രാജി ചോദിച്ചു വരണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മോദിയെ മാറ്റാനാണ് ജനം വോട്ട് ചെയ്തതെന്നും മുഖ്യമന്ത്രിയെ മാറ്റാൻ അല്ലെന്നും പിണറായി പറഞ്ഞു.
എകെ ആന്റണി അന്ന് രാജിവെച്ചത് സീറ്റ് കുറഞ്ഞത് കൊണ്ടല്ല ഗ്രൂപ്പ് വഴക്ക് കൊണ്ടാണെന്നും മുഖ്യമന്ത്രി. മഹാ വിജയം നേടിയിട്ടും കോൺഗ്രസിന് എങ്ങനെ വോട്ട് കുറഞ്ഞു എന്ന് ചിന്തിക്കണമെന്നും പിണറായി നിയമസഭയിൽ പറഞ്ഞു.