കൊച്ചി: പി.വി.അൻവറിന്റെ വിമർശനങ്ങളോട് പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരം പറയാതെ മുഖ്യമന്ത്രി കാറില് കയറി പോവുകയായിരുന്നു.
നേരത്തെ മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായെത്തിയ മാധ്യമപ്രവർത്തകരെ തടഞ്ഞിരുന്നു. പി.വി.അൻവർ എംഎല്എയുടെ ആരോപണങ്ങള്ക്ക് പിന്നാലെയായിരുന്നു ഇത്തരത്തിലൊരു നടപടി.
ആലുവയിലെ ഗസ്റ്റ് ഹൗസിലാണ് മാധ്യമപ്രവർത്തകരെ സുരക്ഷാവേലി തീർത്ത് തടഞ്ഞു നിർത്തിയത്.