കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കോട്ടയത്ത്. രാവിലെ 10ന് കോട്ടയം, എറണാകുളം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ തെള്ളകം ഡി.എം കണ്‍വെന്‍ഷന്‍ സെന്ററില്‍ മേഖല അവലോകന യോഗം ചേരും.
മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, വകുപ്പു സെക്രട്ടറിമാര്‍, നാലു ജില്ലകളിലെ ജില്ലാ കലക്ടര്‍മാര്‍, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.
വൈകിട്ട് 5ന് ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക മ്യൂസിയത്തിന്റെ ആഭിമുഖ്യത്തില്‍ സ്ഥാപിച്ച സയന്‍സ് സിറ്റിയുടെ ഒന്നാംഘട്ട ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
മന്ത്രി ഡോ. ആര്‍. ബിന്ദു, കേന്ദ്ര സാംസ്‌കാരിക മന്ത്രി ഗജേന്ദ്രസിംഗ് ശെഖാവത്ത്, മന്ത്രി വി.എന്‍. വാസവന്‍ എന്നിവര്‍ മുഖ്യാതിഥികളാകും.
കുറവിലങ്ങാട് പഞ്ചായത്തിലെ കോഴായില്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 30 ഏക്കര്‍ ഭൂമിയിലാണ് സയന്‍സ് സിറ്റിയുടെ നിര്‍മാണം. ഉദ്യാനത്തിന്റെ നിര്‍മാണ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും.
മുഖ്യമന്ത്രി എത്തിയതിനോടുനബന്ധിച്ച് കോട്ടയത്ത് ഗതാഗതാഗത നിയന്ത്രണങ്ങളും പോലീസ് ഏര്‍പ്പെടുത്തിയിരുന്നു. സയന്‍സ് സിറ്റിയുടെ മുന്നിലെ എംസി റോഡിലെ കുഴികളും അടച്ച ടാറിങ് നടത്തിയിരുന്നു. കുഴികള്‍ നിറഞ്ഞ് പട്ടിത്താനം മുതല്‍ പുതുവേലി വരെയാണ് ഇവിടെ ഇപ്പോള്‍ താത്കാലിക അറ്റകുറ്റപ്പണി നടത്തിയത്.
ട്രാഫിക് നിയന്ത്രണങ്ങള്‍.
സയന്‍സ് സിറ്റി ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനായി കൂത്താട്ടുകുളം ഭാഗത്തുനിന്നും നിന്നും വരുന്ന വലിയവാഹനങ്ങള്‍ കോഴ സയന്‍സ് സിറ്റിക്കു മുന്‍വശം ആളെയിറക്കി കുറവിലങ്ങാട് ദേവമാതാ കോളേജ് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.
സയന്‍സ് സിറ്റി ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനായി കടപ്ലാമറ്റം, ഉഴവൂര്‍ എന്നീ പഞ്ചായത്തുകളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ കോഴ സയന്‍സ് സിറ്റിക്കു മുന്‍വശം ആളെ ഇറക്കി കുര്യനാട് സെന്റ്. ആന്‍സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.
വെളിയന്നൂര്‍, മരങ്ങാട്ടുപള്ളി ഗ്രാമപഞ്ചായത്തില്‍ നിന്നും വരുന്ന വാഹനങ്ങള്‍ കുര്യനാട് സെന്റ്. ആന്‍സ് സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.
മാഞ്ഞൂര്‍ ഞ്ചായത്തില്‍ നിന്നും വരുന്ന വലിയ വാഹനങ്ങള്‍ കോഴ സയന്‍സ് സിറ്റിക്കു മുന്‍വശം ആളെ ഇറക്കി കുര്യനാട് സെന്റ് ആന്‍സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്
മാഞ്ഞൂര്‍ പഞ്ചായത്തില്‍ നിന്നും വരുന്ന ചെറിയ വാഹനങ്ങള്‍ കോഴ സയന്‍സ് സിറ്റിക്കു മുന്‍വശം ആളെ ഇറക്കി കുറവിലങ്ങാട് കോഴാ ജംങ്ങഷനു സമീപം നാഗാര്‍ജ്ജുന ആയൂര്‍വേദ ഷോപ്പിനു എതിര്‍ വശം ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.
കിടങ്ങൂര്‍ കണക്കാരി പഞ്ചായത്തുകളില്‍ നിന്നും വരുന്ന വലിയവാഹനങ്ങള്‍ കുര്യനാട് സെന്റ് ആന്‍സ് സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ് ചെറിയ വാഹനങ്ങള്‍ പകലോമറ്റം കൊച്ചില്‍ സാനിവെയേഴ്സ് ബില്‍ഡിങ്ങിനുള്ളിലുള്ള ഗ്രൗണ്ടില്‍ പാര്‍ക്കുചെയ്യേണ്ടതാണ്.
മുളക്കുളം ഞീഴൂര്‍ എന്നീ പഞ്ചായത്തുകളില്‍ നിന്നും വരുന്ന വലിയവാഹനങ്ങള്‍ സയന്‍സ് സിറ്റിക്കു സമീപം ആളെ ഇറക്കി ദേവമാതാ കോളേജ് ഗ്രൗണ്ടില്‍ പാര്‍ക്കു ചെയ്യേണ്ടതാണ്
എല്ലാ വാഹനങ്ങളും അവരവര്‍ക്കായി നിര്‍ദ്ദേശിച്ചിട്ടുള്ള പാര്‍ക്കിംഗ് ഗ്രണ്ടില്‍ നിന്നു തന്നെ ആളെ കയറ്റി തിരികെ പോകേണ്ടതാണ്
ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനുമുന്‍വശവും സഖിസെന്ററിനു മുന്‍വശവും ഗ്രൗണ്ടില്‍ പാര്‍ക്കുചെയ്യാവുന്നതാണ്.
സയന്‍സിറ്റിക്കു സമീപവും, എംസി റോഡിന്റെ വശങ്ങളിലും വാഹന പാര്‍ക്കിങ്ങ് അനുവദിക്കുന്നതല്ല.