തിരുവനന്തപുരം: സ്വര്‍ണക്കടത്തും ഹവാല പണമിടപാടും നടത്തുന്നത് രാജ്യദ്രോഹ പ്രവര്‍ത്തനത്തിനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
അഞ്ച് വര്‍ഷത്തിനിടെ മലപ്പുറം ജില്ലയില്‍ നിന്ന് 150 കിലോഗ്രാം സ്വര്‍ണം പൊലീസ് പിടികൂടിയെന്നും ദ ഹിന്ദു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.
എഡിജിപിയുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങള്‍ സ്വര്‍ണക്കടത്ത് തടയുന്ന സര്‍ക്കാര്‍ പ്രവര്‍ത്തനം ഇല്ലാതാക്കാനും മതന്യൂനപക്ഷങ്ങളെ എല്‍ഡിഎഫില്‍ നിന്ന് അകറ്റാനും ലക്ഷ്യമിട്ടുള്ളതാണെന്നും മുഖ്യമന്ത്രി ആരോപിച്ചു,
എഡിജിപിയും ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച വിവാദത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. കാലാകാലങ്ങളായി മതന്യൂനപക്ഷങ്ങള്‍ യുഡിഎഫിന് ഒപ്പമായിരുന്നു. അവരിപ്പോള്‍ എല്‍ഡിഎഫിനൊപ്പമാണ്.
എല്‍ഡിഎഫില്‍ നിന്ന് അവരെ അകറ്റുകയാണ് ലക്ഷ്യം. അന്‍വറിന്റെ ആരോപണങ്ങളില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വെച്ചാണ് അന്വേഷണം നടത്തുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.