/sathyam/media/media_files/jyZpOw5YYuYTVMX3YzbL.jpg)
കോഴിക്കോട് : തൃശ്ശൂരിൽ ബിജെപിയെ പിന്തുണച്ചവര്‍ ചെയ്തത് ശരിയായോ എന്ന് ചിന്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ ബിജെപി ഒരു സീറ്റ് നേടിയത് ഗൗരവമായി പരിശോധിക്കണം. തിരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചത് ചില വിഭാഗങ്ങളെ സ്വാധീനിക്കാൻ കഴിഞ്ഞതുകൊണ്ടാണെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു.കോഴിക്കോട്ട് എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിഹിതം നല്‍കാതെ കേരളത്തെ കേന്ദ്രം പ്രതിസന്ധിയിലാക്കി. ദൈനംദിന കാര്യങ്ങള്‍ കേരളം എങ്ങനെ നടത്തുമെന്ന് നോക്കട്ടെ എന്ന് കേന്ദ്രം കരുതി. ചില കാര്യങ്ങളിൽ മുടക്കം വന്നുവെന്നത് സത്യമാണ്. ക്ഷേമ പെൻഷൻ തുല്യ ഗഡുക്കളായി ഓരോ മാസവും കൊടുത്ത് തീർക്കും. മുസ്ലീം ലീഗിന്റെ മുഖം നഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണെന്നും അത് ജമാ-അത്തെ ഇസ്ലാമിയുടേതും എസ്‌ഡിപിഐയുടെയും മുഖമായി മാറുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു.