കോട്ടയം: അച്ചടക്കത്തിന്റെ ചട്ടക്കൂടില്‍നിന്ന് പൊലീസുകാര്‍ വ്യതിചലിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസ് സംവിധാനത്തെക്കുറിച്ച് ധാരണവേണം.
പുഴുക്കുത്തുകളെ സേനയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അത്തരക്കാരെ സംസ്ഥാനത്തിന് ആവശ്യമില്ല. കേരള പൊലീസിന് വലിയ മാറ്റങ്ങളുണ്ടാക്കാനായി.
നമ്മുടെ രാജ്യത്തെ ഏറ്റവും മികച്ച സേന എന്ന നിലയിലേക്ക് നമ്മുടെ പൊലീസെത്തി. പൊലീസ് ജനസേവകരായി മാറിയെന്നും മാറ്റങ്ങളോട് മുഖം തിരിഞ്ഞുനില്‍ക്കുന്നത് ഒരു വിഭാഗം മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സത്യസന്ധതയോടെ പ്രവര്‍ത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരാണ് ഏറെയും. അവര്‍ക്ക് മികച്ച പിന്തുണ നല്‍കും. സല്‍പ്പേര് കളയുന്നവരെ സര്‍ക്കാരിന് കൃത്യമായി അറിയാം. കേരളത്തിലെ പൊലീസ് സേനയെ ലോകോത്തര നിലവാരത്തിലേക്കെത്തിക്കാനുള്ള ഇടപെടലുകളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പൊലീസ് അസോസിയേഷന്‍ വേദിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.