കോഴിക്കോട്: ദ ഹിന്ദു ദിനപത്രത്തില്‍ വന്നത് താന്‍ പറയാത്ത കാര്യമാണെന്ന് മുഖ്യമന്ത്രി. ഹിന്ദു പത്രം അവര്‍ക്ക് പറ്റിയ വീഴ്ച സമ്മതിച്ചു. ഏതെങ്കിലുമൊരു മത വിഭാഗത്തെ പ്രത്യേകമായി കുറ്റപ്പെടുത്തുന്ന സമീപനം തന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.
പ്രത്യേക പ്രദേശത്തിനോ വിഭാഗത്തിനോ എതിരായി തന്റെ ഭാഗത്തുനിന്ന് പരാമര്‍ശങ്ങളുണ്ടാകാറില്ല എന്ന് അറിയാമല്ലോ. എന്നാല്‍ വര്‍ഗീയ ശക്തികള്‍, വര്‍ഗീയത എന്നിവയില്‍ വിയോജിക്കാറുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അവയെ തുറന്നെതിര്‍ക്കാറുമുണ്ട്. അത് ഏതെങ്കിലുമൊരു മതവിഭാഗത്തെയല്ല എതിര്‍ക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ വര്‍ഗീയ നിലപാട് സ്വീകരിക്കുന്ന ആര്‍എസ്എസിനെ എതിര്‍ക്കാറുണ്ട്.
അതിന്റെ അര്‍ത്ഥം ഹിന്ദുക്കളെ എതിര്‍ക്കുന്നുവെന്നല്ല. നമ്മുടെ രാജ്യത്ത് ന്യൂനപക്ഷ വര്‍ഗീയതയുണ്ട്, അതിനെ എതിര്‍ക്കുന്നതിന്റെ അര്‍ത്ഥം ന്യൂനപക്ഷ വിഭാഗങ്ങളെ എതിര്‍ക്കുന്നുവെന്നല്ല, അങ്ങനെ കാണാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.