1386 ഇതുവരെ രക്ഷപ്പെടുത്തി, 191 പേരെ ഇനിയും കണ്ടെത്തേണ്ടതുണ്ട്: വയനാട്ടിൽ രക്ഷാപ്രവർത്തനം പൂർണ തോതിൽ തുടരുന്നുവെന്ന് മുഖ്യമന്ത്രി

ദുരന്ത മേഖലയിൽ നിന്ന് പരമാവധി പേരെ മാറ്റുന്നുണ്ട്. രക്ഷപ്പെട്ടവർക്ക് വേണ്ട ചികിത്സ നൽകുന്നുണ്ട്. 82 ക്യാമ്പുകളിലായി 8017 ആളുകൾ കഴിയുന്നുണ്ട്. 1167 പേർ രക്ഷാപ്രവർത്തന രംഗത്തുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

New Update
cm Untitledra

വയനാട്: വയനാട്ടിൽ രക്ഷാപ്രവർത്തനം പൂർണ തോതിൽ തുടരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 1386 ഇതുവരെ രക്ഷപ്പെടുത്തി. ഇവരെ ഏഴ് ക്യാമ്പുകളിലേക്കും ചികിത്സയ്ക്കായി ആശുപത്രിയിലേക്കും മാറ്റി.

Advertisment

നാട് നേരിട്ടിട്ടില്ലാത്ത വേദനാജനകമായ ദുരന്തമാണ്. 144 മൃതദേഹം കണ്ടെടുത്തു. ഇതിൽ 79 പുരുഷൻമാർ, 64 സ്ത്രീകളുമുണ്ട്. 191 പേരെ ഇനിയും കണ്ടെത്താനുണ്ട്.