രോ​ഗി​യു​ടെ​യോ ബ​ന്ധു​ക്ക​ളു​ടെ​യോ സ​മ്മ​ത​പ​ത്ര​മി​ല്ലാ​തെ അ​വ​യ​വം മു​റി​ച്ചു​മാ​റ്റ​രു​ത്; ആ​രോ​ഗ്യ​വ​കു​പ്പി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ര്‍​ദേ​ശം

New Update
veena pinarayi

കൊ​ച്ചി: ചി​കി​ത്സ​യ്‌​ക്കെ​ത്തു​ന്ന രോ​ഗി​യു​ടെ സ​മ്മ​ത​പ​ത്രം വാ​ങ്ങു​ന്ന​തി​ന് മു​മ്പ് ശ​രീ​ര​ത്തി​ലെ അ​വ​യ​വ​ങ്ങ​ള്‍ മു​റി​ച്ച് മാ​റ്റ​രു​തെ​ന്ന ക​ര്‍​ശ​ന മാ​ര്‍​ഗ​രേ​ഖ വേ​ണ​മെ​ന്ന​ത് പ​രി​ശോ​ധി​ക്കാ​ന്‍ ആ​രോ​ഗ്യ വ​കു​പ്പി​ന് മു​ഖ്യ​മ​ന്ത്രി ഓ​ഫീ​സി​ന്‍റെ നി​ര്‍​ദ്ദേ​ശം.

Advertisment

ചി​കി​ത്സ തേ​ടി എ​ത്തു​ന്ന രോ​ഗി​ക​ളു​ടെ അ​വ​യ​വ​ങ്ങ​ള്‍ മു​റി​ച്ച് മാ​റ്റേ​ണ്ട സാ​ഹ​ച​ര്യം ഉ​ണ്ടാ​യാ​ല്‍ രോ​ഗി​ക​ളു​ടെ​യോ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യോ ബ​ന്ധു​ക്ക​ളു​ടെ​യോ സ​മ്മ​ത​പ​ത്രം നി​ര്‍​ബ​ന്ധ​മാ​യും വാ​ങ്ങ​ണ​മെ​ന്നും അ​ത് ഉ​റ​പ്പാ​ക്കു​ന്ന​തി​ന് കൃ​ത്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു​മാ​ണ് നി​ര്‍​ദേ​ശം.

മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ്, ആ​രോ​ഗ്യ വ​കു​പ്പ് അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി​ക്കാ​ണ് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സാ​പ്പി​ഴ​വ് കാ​ര​ണം 9​ വ​യ​സു​കാ​രി​യു​ടെ കൈ ​മു​റി​ച്ചു​മാ​റ്റേ​ണ്ടി​വ​ന്നു​വെ​ന്ന പ​രാ​തി ഉ​യ​ര്‍​ന്നി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് മാ​ര്‍​ഗ​രേ​ഖ ക​ര്‍​ശ​ന​മാ​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

Advertisment