തിരുവനന്തപുരം: ഉരുള്‍പൊട്ടലിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കൊടുക്കാന്‍ താല്‍പര്യമില്ലെന്ന് സിനിമ പ്രവർത്തകനും ബിഗ് ബോസ് താരവുമായ അഖില്‍ മാരാര്‍.
വീട് നഷ്ടപ്പെട്ടവര്‍ക്ക് അവര്‍ പറയുന്ന സ്ഥലത്ത് വീടുവെച്ച് നൽകുമെന്നും മൂന്ന് വീടുകൾ നിർമിച്ചു നൽകാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അഖിൽ മാരാർ ഫേസ്ബുക്കിൽ കുറിച്ചു.
തനിക്ക് ചെയ്യാൻ കഴിയുന്ന കാര്യമാണ് പങ്കുവെച്ചത്. അർഹതപെട്ട മനുഷ്യരെ സഹായിക്കുക എന്നതാണ് തന്റെ താല്പര്യമെന്നും താരം കൂട്ടിച്ചേർത്തു.