സിഎംഎഫ്ആർഐയിൽ കടൽപായൽ ഗവേഷണ ശിൽപശാല തുടങ്ങി

അക്കാദമിക്, ഗവേഷണ സ്ഥാപനങ്ങളിൽ നിന്നുള്ള 25 പേരാണ് രണ്ട് ദിവസത്തെ ശിൽപശാലയിൽ പങ്കെടുക്കുന്നത്.

New Update
Untitled

കൊച്ചി: ഭക്ഷ്യപൂരകമായി കടൽപായൽ ഉൽപന്നങ്ങൾ ഉപയോഗിക്കുന്നതിനുള്ള ഗവേഷണകാര്യങ്ങൾ ചർച്ച ചെയ്യുന്ന ശിൽപശാലക്ക് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) തുടക്കം. ആരോഗ്യ സംരക്ഷണത്തിൽ കടൽപായൽ ഉൽപന്നങ്ങളുടെ പങ്ക് വലുതാണെന്ന് വിദഗ്ധർ പറഞ്ഞു.

Advertisment

ഭക്ഷ്യപൂരകങ്ങളായി കടൽപായലിൽ നിന്നും ന്യൂട്രാസ്യൂട്ടിക്കൽ ഉൽപന്നങ്ങൾ വികസിപ്പിക്കുന്നത് ആരോഗ്യ സംരക്ഷണത്തിൽ നിർണായകമാകുമെന്നും നിർദേശമുയർന്നു.


Untitled

അക്കാദമിക്, ഗവേഷണ സ്ഥാപനങ്ങളിൽ നിന്നുള്ള 25 പേരാണ് രണ്ട് ദിവസത്തെ ശിൽപശാലയിൽ പങ്കെടുക്കുന്നത്.

നാഷണൽ ബ്യൂറോ ഓഫ് ഫിഷ് ജനിതക റിസോഴ്‌സസ് (എൻബിഎഫ്ജിആർ) ഡയറക്ടർ ഡോ. കാജൽ ചക്രവർത്തി, സിഎംഎഫ്ആർഐ ഡയറക്ടർ ഡോ ഗ്രിൻസൺ ജോർജ്, ഡോ വി വി ആർ സുരേഷ്, ഡോ അദ്നാൻ എച്ച് ഗോറ, ഡോ ജീന എൻ എസ് പ്രസംഗിച്ചു. വെള്ളിയാഴ്ച സമാപിക്കും.

Advertisment