Advertisment

രുചിയൂറും കായൽ-കടൽവിഭവങ്ങളുമായി സീഫുഡ് ഫെസ്റ്റ്; സിഎംഎഫ്ആർഐ മത്സ്യമേളക്ക് തുടക്കമായി

New Update
cmfre mela

കൊച്ചി: രുചിയൂറും കായൽ-കടൽവിഭവങ്ങളുമായി സീഫുഡ് ഫെസ്റ്റ്, ഡ്രോൺ പ്രദർശനം, ഫാം ഫ്രെഷ് ഉൽപന്നങ്ങൾ, ഡയറ്റ് കൗൺസിലിംഗ്, ബയർ സെല്ലർ സംഗമം, സാങ്കേതികവിദ്യ പ്രർശനം,  ഓപൺ ഹൗസ് തുടങ്ങിയ വൈവിധ്യങ്ങൾ  മത്സ്യമേളയിലുണ്ട്.

Advertisment

 സിഎംഎഫ്ആർഐയുടെ 78ാമത് സ്ഥാപകദിനാഘോഷത്തിന്റെ ഭാഗമായാണ് മേള. രാവിലെ 10 മുതൽ രാത്രി 10 വരെയാണ് മേളയുടെ സമയം. കാർഷിക വിളകളിൽ ‍ഡ്രോ‍ൺ ഉപയോഗസാധ്യതകൾ പരിചയപ്പെടുത്തുന്ന പ്രദർശനവും ഉണ്ട്  

കല്ലുമ്മക്കായ, കായൽ മുരിങ്ങ (ഓയിസ്റ്റർ), മത്സ്യ-ചെമ്മീൻ വിഭവങ്ങളുടെ തദ്ദേശീയ രുചിക്കൂട്ടുകളാണ് സീഫുഡ് ഫെസ്റ്റിന്റെ മുഖ്യ ആകർഷണം. കർഷകർ നേരിട്ടെത്തിക്കുന്ന സംശുദ്ധമായ തദ്ദേശീയ ഉൽപന്നങ്ങൾ ബയർ-സെല്ലർ സംഗമത്തിൽ ലഭ്യമാണ്.  

ഓപൺ ഹൗസിന്റെ ഭാഗമായി, മേളയുടെ സമാപന ദിവസമായ തിങ്കളാഴ്ച രാവിലെ 10 മുതൽ 3 വരെ കടലറിവുകളുമായി ബന്ധപ്പെട്ട പ്രദർശനങ്ങൾ നടത്തും. അന്ന്, സിഎംഎഫ്ആർഐ മ്യൂസിയം, മറൈൻ അക്വേറിയം, വിവിധ ലബോറട്ടറികൾ തുടങ്ങിയവ പൊതുജനങ്ങൾക്കായി തുറന്നിടും.

Advertisment