കൊച്ചി: ബംഗാള്‍ ഉള്‍ക്കടല്‍ മേഖലയിലെ രാജ്യങ്ങളില്‍ നിന്നുള്ള ഫിഷറീസ് ഉദ്യോഗസ്ഥര്‍ക്കും ഗവേഷകര്‍ക്കും കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) പരിശീലനം നല്‍കി.
ഉത്തരവാദിത്ത മത്സ്യബന്ധനം, പ്രകൃതിസൗഹൃ ഫിഷറീസ് മാനേജ്മെന്റ് എന്നിവയിലായിരുന്നു പരിശീലനം. ഇന്ത്യക്ക് പുറമെ, തായ്‌ലന്‍ഡ്, ശ്രീലങ്ക, ബംഗ്ലാദേശ്, മാലിദ്വീപ് എന്നീ രാജ്യങ്ങളിലെ പ്രതിനിധികളാണ് പങ്കെടുത്തത്.
ഇന്ത്യയുടെ സമുദ്രമത്സ്യമേഖലയുമായി ബന്ധപ്പെട്ട് നടക്കുന്ന ശാസ്ത്രീയ വിവര ശേഖരണ രീതികള്‍, ഉത്തരവാദിത്തമത്സ്യബന്ധനരീതികള്‍, മാരികള്‍ച്ചര്‍, ജനിതകപഠനങ്ങള്‍, നയരൂപീകരണം എന്നീ വിഷയങ്ങളില്‍ സിഎംഎംഎഫ്ആര്‍ഐയിലെ ശാസ്ത്രജ്ഞര്‍ ക്ലാസുകള്‍ നയിച്ചു.
ബേ ഓഫ് ബംഗാള്‍ പ്രോഗ്രാം ഇന്റര്‍ ഗവണ്‍മെന്റല്‍ ഓര്‍ഗനൈസേഷന്‍ (ബിഒബിപി-ഐജിഒ) ഡയറക്ടര്‍ ഡോ പി കൃഷ്ണന്‍, സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ ഗ്രിന്‍സണ്‍ ജോര്‍ജ്, ഡോ ഇ വിവേകാനന്ദന്‍, ഡോ ജെ ജയശങ്കര്‍, ഡോ വി വി ആര്‍ സുരേഷ്, ഡോ സി രാമചന്ദ്രന്‍, ഡോ സന്ധ്യ സുകുമാരന്‍, ഡോ ജീന എന്‍ എസ് എന്നിവര്‍ സംസാരിച്ചു.