കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആര്‍ഐ) വിജിലന്‍സ് ബോധവല്‍കരണ കാമ്പയിന്‍ സമാപിച്ചു. സമാപന സംഗമം ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അഡ്വ ടി എ ഷാജി ഉദ്ഘാടനം ചെയ്തു.
അഴിമതിക്കെതിരെയുള്ള പോരാട്ടം വ്യകതിഗത ഉത്തരവാദിത്തമാണെന്ന് അദ്ദേഹം പറഞ്ഞു. ദൈനംദിന ജീവിതത്തില്‍ നീതിയും സത്യസന്ധതിയുമുള്ളവരാകാന്‍ ഓരോരുത്തരും ജാഗ്രത കാണിക്കണം. ചെറിയ കാര്യങ്ങളില്‍ പോലും ജാഗ്രത പുലര്‍ത്തുന്നത് സമൂഹത്തില്‍ സമൂഹത്തില്‍ വലിയ മാറ്റത്തിന് വഴിതുറക്കുമെന്നും അദ്ദേഹം പറഞ്ഞു. സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ ഗ്രിന്‍സണ്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു.
രണ്ടാഴ്ച നീണ്ടുനിന്ന കാമ്പയിനില്‍, ഫ്‌ലാഷ് മോബ്, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും മത്സരങ്ങള്‍, വിവിധ വിഷയങ്ങളില്‍ ബോധവല്‍കരണ ക്ലാസ്സുകള്‍ തുടങ്ങിയവ സംഘടിപ്പിച്ചു. മത്സരത്തിലെ വിജയികള്‍ക്ക് സമാപന സംഗമത്തില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. വിജിലന്‍സ് ഓഫീസര്‍ ഡോ ജെ ജയശങ്കര്‍, ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഹരീഷ് നായര്‍ എന്നിവര്‍ സംസാരിച്ചു.