തൃശൂര്‍: തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന ഒട്ടോറിക്ഷയ്ക്ക് തീപിടിച്ച് അപകടം. സിഎന്‍ജി ഓട്ടോയ്ക്കാണ് തീപിടിച്ചത്. ശക്തന്‍ സ്റ്റാന്‍ഡിന് സമീപം ഇന്ന് രാവിലെയാണ് സംഭവം നടന്നത്.
ശക്തന്‍ സ്റ്റാന്‍ഡിലെ ആകാശപാതക്ക് സമീപമുള്ള പച്ചക്കറി മാര്‍ക്കറ്റിന് സമീപത്ത് വെച്ചാണ് ഓട്ടോയ്ക്ക് തീപിടിച്ചത്.
സിഎന്‍ജി ഓട്ടോറിക്ഷയില്‍ ഗ്യാസ് ലീക്ക് ആയതാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ബൈക്ക് യാത്രികരാണ് ഓട്ടോയില്‍ നിന്ന് തീ പടരുന്നത് ആദ്യം കണ്ടത്. തുടര്‍ന്ന് ഡ്രൈവറെ വിവരം അറിയിക്കുകയായിരുന്നു.
ഉടനെ തന്നെ ഡ്രൈവര്‍ വാഹനം നിര്‍ത്തി രക്ഷപ്പെട്ടത് കൊണ്ട് വലിയൊരു അകടത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു.
അപകടസമയത്ത് വാഹനത്തില്‍ യാത്രക്കാരാരും ഇല്ലാതിരുന്നത് വാന്‍ അപകടം ഒഴിവാക്കി. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.